Quantcast

മൊബൈല്‍ രംഗത്തെ സൌദിവത്ക്കരണം; പ്രവാസികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി

MediaOne Logo

Jaisy

  • Published:

    7 May 2018 11:51 AM GMT

മൊബൈല്‍ രംഗത്തെ സൌദിവത്ക്കരണം; പ്രവാസികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി
X

മൊബൈല്‍ രംഗത്തെ സൌദിവത്ക്കരണം; പ്രവാസികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി

സൗദി യുവതീ,യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം

മൊബൈല്‍ കടകളില്‍ സൗദിവത്കരണം നടപ്പാക്കിയതോടെ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികളുടെ ജീവിതമാര്‍ഗം ഇല്ലാതായിരിക്കുന്നു . സൗദി യുവതീ,യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് നൂറുശതമാനം സൗദിവത്കരണം പ്രാബല്യത്തില്‍ വന്നത്.

ജൂണ്‍ മുതലാണ് മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയത്. ഓരോ കടയിലേയും പകുതി ജീവനക്കാര്‍ സ്വദേശികളാവണമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിര്‍ദേശം. സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്ന് തൊഴില്‍വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് പലതവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇളവ് പ്രതീക്ഷിച്ച് നിന്നിറുന്ന പ്രവാസികള്‍ പരിശോധന ശക്തമായതോടെ മേഖല വിട്ടു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിലെല്ലാം തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്നുണ്ട്. തീരുമാനം നടപ്പാക്കാത്ത കടകള്‍ അധികൃതര്‍ അടപ്പിച്ചു. സൗദി ജീവനക്കാരെ നിയമിക്കാത്ത മലയാളികള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന കടകള്‍ പലതും അടഞ്ഞുകിടക്കുകയാണ്.

മൊബൈല്‍ കാര്‍ഡുകളും മറ്റും വിറ്റിരുന്ന മലയാളികളില്‍ പലരും സ്വദേശി ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കടകള്‍ അടച്ചിരിക്കുകയാണ്. തൊഴില്‍, ആഭ്യന്തരം, വാണിജ്യം, വാര്‍ത്താ വിനിമയം, തദ്ദേശം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് സൗദി ജീവനക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ രംഗത്തുള്ളത്. മലയാളികളുടെ പല സ്ഥാപനങ്ങളും ഇലക്ട്രോണിക്സ്, വാച്ച്, ഫാന്‍സി കടകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന് സാധിക്കാത്തവര്‍ കടകള്‍ അടച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. ഒന്നും രണ്ടും ജീവനക്കാരുള്ള ചെറിയ കടകളിലാണ് മലയാളികള്‍ കൂടുതലും ജോലി ചെയ്യുന്നത്. നൂറു ശതമാനം സ്വദേശിവത്കരണം നടപ്പായതോടെ വര്‍ഷങ്ങളായി വിദേശികള്‍ ജോലി ചെയ്തിരുന്ന മേഖലയാണ് ഇല്ലാതായത്. ഇനി അടുത്തത് ഏത് മേഖലയിലേകാണ് എന്ന ആശങ്കയോടെതാണ് പ്രവാസികള്‍.

TAGS :

Next Story