Quantcast

കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റിവ് സൊസൈറ്റിക്ക് കീഴിൽ ഭിന്ന ശേഷിയുള്ളവർക്ക് പഠന ഗവേഷണ കേന്ദ്രം

MediaOne Logo

Trainee

  • Published:

    7 May 2018 9:20 PM IST

കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റിവ് സൊസൈറ്റിക്ക് കീഴിൽ ഭിന്ന ശേഷിയുള്ളവർക്ക് പഠന ഗവേഷണ കേന്ദ്രം
X

കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റിവ് സൊസൈറ്റിക്ക് കീഴിൽ ഭിന്ന ശേഷിയുള്ളവർക്ക് പഠന ഗവേഷണ കേന്ദ്രം

കുവൈത്തിൽ നടന്ന നെസ്റ്റ് മൂന്നാം വാർഷിക ചടങ്ങിൽ അൽ കുലൈബ് ഗ്രൂപ് സി ഇ ഒ മുസമ്മിൽ മാലിക് പദ്ധതിയുടെ ലോഞ്ചിങ് നിർവഹിച്ചു

കൊയിലാണ്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന നെസ്റ്റ് പാലിയേറ്റിവ് സൊസൈറ്റിക്ക് കീഴിൽ ഭിന്ന ശേഷിയുള്ളവർക്കു വേണ്ടി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നു. കുവൈത്തിൽ നടന്ന നെസ്റ്റ് മൂന്നാം വാർഷിക ചടങ്ങിൽ അൽ കുലൈബ് ഗ്രൂപ് സി ഇ ഒ മുസമ്മിൽ മാലിക് പദ്ധതിയുടെ ലോഞ്ചിങ് നിർവഹിച്ചു. ഭിന്ന ശേഷിയുള്ള കുട്ടികൾക്കാവശ്യമായ പഠന സംവിധാനമൊരുക്കുകയും പഠനാനന്തരം അഭിരുചിക്കനുസൃതമായ തൊഴിൽ പരിശീലിപ്പിച്ചു സ്വയം പര്യാപതരാക്കുകയുമാണ് നെസ്റ്റ് ഇന്റർ നാഷണൽ അക്കാദമി ആൻഡ് റിസർച് സെന്റർ അഥവ നിയാർക്ക് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘടനയുടെ ഗ്ളോബല്‍ ചെയര്‍മാന്‍ അഷ്റഫ് മൂടാടി വിശദീകരിച്ചു. ലോകോത്തര നിലവാരമുള്ള തെറാപ്പി സംവിധാനങ്ങളുൾപ്പെടുന്ന റിസർച് സെന്ററിൽ പാലിയേറ്റീവ് രംഗത്തു വിദഗ്ദരെ വാർത്തെടുക്കാനുള്ള പരിശീലന പദ്ധതികളും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാന്റ് ഹൈപ്പർ ഡയറക്ടർ അയൂബ് കച്ചേരി ഉൽഘാടനം ചെയ്തു. കെ-നെസ്റ്റ് പ്രസിഡന്റ്‌ അബ്ദുൽ ഖാലിക്ക് അധ്യക്ഷനായിരുന്നു. ഡോ രജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ അമീർ അഹമ്മദ്‌, നെസ്റ്റ് കൊയിലാണ്ടി ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, സാലിഹ് ബാത്ത ബഷീർ ബാത്ത രാജഗോപാൽ ഇടവലത്ത് എന്നിവർ സംസാരിച്ചു

Next Story