വിദേശ തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് കുവൈത്ത് മാനവ വിഭവശേഷി വകുപ്പ് പ്രത്യേക ക്ഷേമനിധിക്ക് രൂപം നല്‍കുന്നു
നിലവില്‍ സ്വദേശികളുടെ തൊഴില്‍ പരിശീലനത്തിനും മറ്റുമായി ഉപയോഗിച്ചു വരുന്ന സാമൂഹ്യ ക്ഷേമനിധി വിദേശികള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ പരിഷ്‌ക്കരിക്കാനാണ് പദ്ധതി. മാന്‍ പവര്‍ അതോറിറ്റി വക്താവും പബ്‌ളിക് റിലേഷന്‍ മേധാവിയുമായ അസീല്‍ അല മസീദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്...
വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരം എളുപ്പമാക്കുന്നതിനു മാനവ വിഭവശേഷി വകുപ്പ് പ്രത്യേക ക്ഷേമനിധിക്ക് രൂപം നല്‍കുന്നു. നിലവില്‍ സ്വദേശികളുടെ തൊഴില്‍ പരിശീലനത്തിനും മറ്റുമായി ഉപയോഗിച്ചു വരുന്ന സാമൂഹ്യ ക്ഷേമനിധി വിദേശികള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ പരിഷ്‌ക്കരിക്കാനാണ് പദ്ധതി. മാന്‍ പവര്‍ അതോറിറ്റി വക്താവും പബ്‌ളിക് റിലേഷന്‍ മേധാവിയുമായ അസീല്‍ അല മസീദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്‌പോണ്‍സര്‍മാരില്‍ നിന്നും സ്ഥാപനമേധാവികളില്‍ നിന്നും തൊഴില്‍പരമായ പീഡനങ്ങളനുഭവിക്കേണ്ടിവരുന്ന വിദേശികള്‍ക്ക് സാമ്പത്തികവും നിയപരവുമായ സാഹയങ്ങള്‍ ലഭ്യമാക്കുന്നതിന്നി ക്ഷേമനിധി ഉപയോഗപ്പെടുത്താമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ എന്‍ഡോവ്‌മെന്റും ഉദാര മനസ്‌കരായ വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന സഹായങ്ങളുമാണ് നാണ്യ നിധിയുടെ വരുമാനം.
കൃത്യവും കാര്യക്ഷമവുമായി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും നിധി പ്രവര്‍ത്തിച്ചുതുടങ്ങുകയെന്ന് അസീല്‍ അല്‍ മസീദ് പറഞ്ഞു. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ സ്വദേശികളുടെ തൊഴില്‍ പരിശീലനത്തിനും മറ്റുമായി ഉപയോഗിച്ചു വരുന്ന നാണയനിധി വിദേശ തൊഴിലാളികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ വിപുലീകരിക്കാന്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഉത്തരവ് ഇറക്കിയത്.
Adjust Story Font
16

