Quantcast

സൗദിയില്‍ വിദേശ നിക്ഷേപകരുടെ സ്ഥാപനങ്ങളില്‍ 75 ശതമാനം സ്വദേശിവല്‍ക്കരണം

MediaOne Logo

admin

  • Published:

    8 May 2018 5:48 PM GMT

സൗദിയില്‍ വിദേശ നിക്ഷേപകരുടെ സ്ഥാപനങ്ങളില്‍ 75 ശതമാനം സ്വദേശിവല്‍ക്കരണം
X

സൗദിയില്‍ വിദേശ നിക്ഷേപകരുടെ സ്ഥാപനങ്ങളില്‍ 75 ശതമാനം സ്വദേശിവല്‍ക്കരണം

75 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കി സൌദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോരിറ്റി ഉത്തരവിറക്കി.

സൗദിയില്‍ വിദേശ നിക്ഷേപകര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ 75 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കി. സൌദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോരിറ്റി ഉത്തരവിറക്കി. നിയമം പൂര്‍ണമായും പാലിച്ചുകൊണ്ട് സ്ഥാപനങ്ങളുടെ നടത്തിപ്പ് ഉറപ്പുവരുത്താന്‍ രണ്ട് വര്‍ഷത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. ഇതിനായി നിലവിലുള്ള വിദേശ നിക്ഷേപക നിയമത്തില്‍ മാറ്റംവരുത്തി സാജിയ പുതിയ നിയമത്തിന് രൂപം നല്‍കി.

വിദേശ സംരംഭകര്‍ക്ക് രാജ്യത്തിന്റ സാമ്പത്തിക രംഗത്ത് ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് 'സാജിയ' വ്യക്തമാക്കി. പുതിയ നിയമം അനുസരിച്ച് വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ 50 ല്‍ കുറയാത്ത ജീവനക്കാരുണ്ടായിരിക്കണം. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനുമായി സൗദി അറേബ്യ ഒപ്പിട്ടകരാര്‍ പ്രകാരം വിദേശ കമ്പനികളിലെ വിദേശ ജീവനക്കാര്‍ 25 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന നിയമവും നിര്‍ബന്ധമാക്കും. അതുപ്രകാരം എല്ലാ വിദേശ കമ്പനികളിലും 75 ശതമാനം സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തണമെന്നും സാജിയ പറഞ്ഞു. നിയമം പൂര്‍ണമായും നടപ്പിലാക്കാന്‍ ഏകദേശം രണ്ടുവര്‍ഷത്തെ കാലാവധി നല്‍കിയിട്ടുണ്ട്. 2017 ഡിസംബര്‍ അവസാനത്തോടെ എല്ലാ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം നിര്‍ബന്ധമാകും.

വിദേശ സംരംഭകരുടെ നിക്ഷേപം 10 ദശലക്ഷം ഡോളറില്‍ ( 37.5 ദശലക്ഷം) കുറയാന്‍ പാടില്ലെന്നും സാജിയയുടെ പുതിയ നിയമം അനുശാസിക്കുന്നു. അതോടൊപ്പം കമ്പനി ജീവനക്കാര്‍ 10 ശതമാനം മാനേജര്‍, സ്പെഷലിസ്റ്റ് ഗണത്തിലുള്ളവരും 15 ശതമാനം ടെക്നീഷ്യന്‍, ലാബര്‍ ഗണത്തിലുള്ളവരുമായിരിക്കണം. സ്ഥാപനത്തിലേക്ക് വിസ ലഭ്യമാകുന്നതിനും പുതിയ നിയമം വരും. നിക്ഷേപക വിസയും ജനറല്‍ മാനേജര്‍ വിസയും ലഭിക്കണമെങ്കില്‍ സ്ഥാപനം സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നതായരിക്കണമെന്നാണ് അതില്‍ സുപ്രധാനം. കമ്പനിയുടെ ഉല്‍പ്പന്നങ്ങളും അത്തരത്തില്‍ വിലപ്പെട്ടതാവുകയും കയറ്റുമതി ചെയ്യാവുന്നതായിരിക്കുകയും വേണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. നിലവിലുള്ള നിക്ഷേപകര്‍ക്കും ഭാവിയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതുമായ എല്ലാ വിദേശ സംരംഭകര്‍ക്കും ബാധകമായിരിക്കും. പുതുതായി നിക്ഷേപക ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് സാജിയയുടെ പുതിയ നിയമം നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് സ്ഥാപനങ്ങള്‍ നിയമപ്രകാരം ക്രമീകരിക്കാന്‍ ഏകദേശം രണ്ടുവര്‍ഷത്തെ കാലാവധി അനുവദിച്ചിട്ടുണ്ടെന്നും സാജിയ വ്യക്തമാക്കി.

TAGS :

Next Story