Quantcast

ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുജാഹിദ് പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടാകണമെന്ന് അബ്ദുല്ലക്കോയ മദനി

MediaOne Logo

rishad

  • Published:

    9 May 2018 12:51 AM IST

ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുജാഹിദ് പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടാകണമെന്ന് അബ്ദുല്ലക്കോയ മദനി
X

ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുജാഹിദ് പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടാകണമെന്ന് അബ്ദുല്ലക്കോയ മദനി

ദുബൈയില്‍ മുജാഹിദ് സംഘടനകളുടെ ഐക്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

മുസ്‍ലിം സമുദായത്തിന്റെ ഐക്യത്തിനൊപ്പം ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ കൂടി സംരക്ഷിക്കാന്‍ മുജാഹിദ് പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടാകണമെന്ന് കേരളാ നദ്‍വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. ദുബൈയില്‍ മുജാഹിദ് സംഘടനകളുടെ ഐക്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്‍ലിംകള്‍ക്കിടയില്‍ അന്ധവിശ്വാസം നിറക്കാന്‍ ശ്രമിച്ച യാഥാസ്ഥിതിക വിഭാഗമാണ് ഇപ്പോള്‍ നവോത്ഥാനത്തിന്റെ അവകാശവാദവുമായി പ്രചാരണം നടത്തുന്നതെന്ന് അബ്ദുല്ലക്കോയ മദനി കുറ്റപ്പെടുത്തി.

അല്‍മനാല്‍ ഇസ്‍ലാമിക് സെന്ററില്‍ നടന്ന ഐക്യസമ്മേളനത്തില്‍ യു എ ഇ ഇന്ത്യന്‍ ഇസ്‍ലാഹി സെന്റര്‍ പ്രസിഡന്റ് എ പി അബ്ദുസമദ് അധ്യക്ഷായിരുന്നു. മുജാഹിദ് നേതാക്കളായ സി പി ഉമര്‍സുല്ലമി, അബ്ദുറഹ്മാന്‍ സലഫി, അല്‍മനാര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‍യുദ്ദീന്‍, പി എ ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. ദാനധര്‍മ വര്‍ഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

Next Story