Quantcast

സൌദിയിലെ മാളുകളിലെ സ്വദേശിവത്ക്കരണം 2018ഓടെ പൂര്‍ത്തീകരിക്കും

MediaOne Logo

Jaisy

  • Published:

    8 May 2018 6:28 AM GMT

സൌദിയിലെ മാളുകളിലെ സ്വദേശിവത്ക്കരണം 2018ഓടെ പൂര്‍ത്തീകരിക്കും
X

സൌദിയിലെ മാളുകളിലെ സ്വദേശിവത്ക്കരണം 2018ഓടെ പൂര്‍ത്തീകരിക്കും

മുപ്പത്തി അയ്യായിരം സ്വദേശികള്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

സൌദി അറേബ്യയിലെ മാളുകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം 2018 സെപ്തംബറോടെ പൂര്‍ത്തീകരിക്കും. മുപ്പത്തി അയ്യായിരം സ്വദേശികള്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സൌദിയിലെ പതിമൂന്ന് പ്രവിശ്യകളിലും ഘട്ടം ഘട്ടമായാണ് ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണം നടപ്പാക്കുക. ഓരോ പ്രവിശ്യയിലെയും തൊഴില്‍ അന്വേഷകരുടെ ആവശ്യകത അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക. ആദ്യ പടിയായി അല്‍ ഖസീം പ്രവിശ്യയിലാണ് സന്പൂര്‍ണ്ണ സ്വദേശി വത്കരണം നടപ്പാക്കുക. ഷോപ്പിങ് മാളുകളിലെ കച്ചവട സ്ഥാപനത്തിലും വാഹനങ്ങളിലൂടെ വില്‍പന നടത്തുന്ന നടത്തുന്നതിനും അടുത്ത ഹിജ്റ വര്‍ഷം മുതല്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം ബുറൈദ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്തംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം നടപ്പാക്കാന്‍ സജ്ജമാവണമെന്നും മേഖലയിലെ ഷോപ്പിങ് മാള്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.

2018 സെപ്തംബറിന് മുന്‍പ് മുഴുവന്‍ പ്രവിശ്യകളിലും തീരുമാനം സമ്പൂര്‍ണ്ണമായി നടപ്പാക്കാനാണ് നീക്കം. ഇതിനായി നിയമ നിര്‍മാണ് നടത്തുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു. വനിതകളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചു കൊണ്ടുമാത്രമേ സ്ത്രീകളെ നിയമിക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തെ ഈ മേഖലയിലെ വിദഗ്ധര്‍ സ്വാഗതം ചെയ്തു. ദേശീയ സാമ്പത്തിക മേഖലക്ക് വലിയ ഉണര്‍വ്വുണ്ടാകുന്നതാണ് തീരുമാനമെന്ന് അവര്‍ പറഞ്ഞു. യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി മാത്രമേ തൊഴില്‍ നല്‍കാന്‍ പാടുള്ളൂവെന്നും വിദഗ്ധര്‍ പറഞ്ഞു.

TAGS :

Next Story