ചികില്‍സാപിഴവ് മൂലം നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ചികില്‍സാപിഴവ് മൂലം നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
ദമ്മാമിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം രണ്ട് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ചികിത്സക്ക് നേതൃത്വം കൊടുത്ത നാല് ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചന.

രണ്ട് മാസം മുമ്പാണ് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കിടെ സ്വദേശിയുടെ രണ്ട് നവജാത ശിശുക്കള്‍ മരിച്ചത്. തുടക്കത്തില്‍ സ്വാഭാവിക മരണമാണെന്ന് പറഞ്ഞെങ്കിലും, കുട്ടികളുടെ പിതാവ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തെ സമീപ്പിക്കുകയായിരിന്നു. ചികിത്സക്ക് നേതൃത്വം കൊടുത്ത നാലു ഡോക്ടര്‍മാര്‍ ചികിത്സക്കിടെ ഗുരുതരമായ അനാസ്ഥ കാണിച്ചതായി അന്വഷണ സംഘം കണ്ടത്തി. അന്വഷണ റിപ്പോര്‍ട്ട് വന്ന ഉടനെ നാല് ഡോക്ടര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതയില്‍ ഹാജരാക്കിയ ശേഷം നാട് കടത്തുകയോ, ശിക്ഷ വിധിക്കുകയോ ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുറ്റാരോപിതരായ ഡോക്ടര്‍മാരുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഒരാള്‍ മലയാളിയാണെന്നാണ് ആശുപത്രിയിലെ മറ്റു ജീവനക്കാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ചികിത്സാ പിഴവ് ഗൌരവകരമായ കുറ്റകൃത്യമായി കണ്ട് ശിക്ഷ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം കിഴക്കന്‍ പ്രവിശ്യ മേധാവി അറിയിച്ചു.
Adjust Story Font
16