Quantcast

യൂസുഫുല്‍ ഖറദാവിയുടെ പേരില്‍ രാജ്യാന്തര അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

MediaOne Logo

Ubaid

  • Published:

    10 May 2018 2:17 AM IST

യൂസുഫുല്‍ ഖറദാവിയുടെ പേരില്‍ രാജ്യാന്തര അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു
X

യൂസുഫുല്‍ ഖറദാവിയുടെ പേരില്‍ രാജ്യാന്തര അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പഠന കേന്ദ്രമാണ് പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌ .

ഖത്തറില്‍ കഴിയുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ.യൂസുഫുല്‍ ഖറദാവിയുടെ പേരില്‍ രാജ്യാന്തര അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പഠന കേന്ദ്രമാണ് പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌ . കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖറദാവി സെന്ററുമായി സഹകരിച്ചായിരിക്കും അവാര്‍ഡിന് അര്‍ഹരായ വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കുക. ഇസ്ലാമിന്റെ മധ്യമ നിലപാടിന്റെ വക്താവായ ഡോ. ഖറദാവിയുടെ പേരില്‍ പ്രഖ്യാപിച്ച ഈ അവാര്‍ഡ് ഇസ്ലാമിനെ തനതായ രീതിയില്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നതിനുള്ള പ്രോത്സാഹനമായാണ് നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭയുടെ അധ്യക്ഷനായ ഡോ. ഖറദാവി മുസ്ലിം പണ്ഡിതന്‍മാരില്‍ മിതവാദിയായാണ് അറിയപ്പെടുന്നത്.

TAGS :

Next Story