Quantcast

സൌദിയില്‍ സ്വകാര്യവത്കരണത്തിലൂടെ 200 ബില്യന്‍ ഡോളറിന്റെ വരുമാനമുണ്ടാക്കുമെന്ന് മുഹമ്മദ് അത്തുവൈജിരി

MediaOne Logo

Jaisy

  • Published:

    9 May 2018 1:19 PM GMT

സൌദിയില്‍ സ്വകാര്യവത്കരണത്തിലൂടെ  200 ബില്യന്‍ ഡോളറിന്റെ വരുമാനമുണ്ടാക്കുമെന്ന് മുഹമ്മദ് അത്തുവൈജിരി
X

സൌദിയില്‍ സ്വകാര്യവത്കരണത്തിലൂടെ 200 ബില്യന്‍ ഡോളറിന്റെ വരുമാനമുണ്ടാക്കുമെന്ന് മുഹമ്മദ് അത്തുവൈജിരി

പ്രമുഖ ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കാനും കമ്പനികളായി പരിവര്‍ത്തിപ്പിക്കാനും നീക്കം ആരംഭിച്ചതായി സഹമന്ത്രി കൂട്ടിച്ചേര്‍ത്തു

സൗദിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ അടുത്ത വര്‍ഷങ്ങളില്‍ 200 ബില്യന്‍ ഡോളറിന്റെ വരുമാനമുണ്ടാക്കുമെന്ന് സാമ്പത്തിക-പ്ലാനിംഗ് സഹമന്ത്രി മുഹമ്മദ് അത്തുവൈജിരി വ്യക്തമാക്കി. പ്രമുഖ ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കാനും കമ്പനികളായി പരിവര്‍ത്തിപ്പിക്കാനും നീക്കം ആരംഭിച്ചതായി സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വകാര്യവത്കരണത്തിന്റെ ഭാഗമായി റിയാദിലെ കിങ് ഫൈസല്‍ സ്പേഷ്യലൈസ്ഡ് ആശുപത്രി ഭീമന്‍ കമ്പനിയാക്കി പരിവര്‍ത്തിപ്പിക്കുമെന്ന് റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ മുഹമ്മദ് അത്തുവൈജിരി പറഞ്ഞു. സ്വദേശികളും വിദേശികളുമായ രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നത് ഇതിന്റെ ഭാഗമാണ്. കൂടുതല്‍ മെച്ചപ്പെട്ട ആതുരസുശ്രൂഷ ഉറപ്പുവരുത്താന്‍ കൂടിയാണ് സ്വകാര്യ വത്കരണം നടപ്പാക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളും സ്വകാര്യവത്കരണത്തിന് കീഴില്‍ വരും. ഗ്രൗണ്ട് സപ്പോര്‍ട്ട്, കാറ്ററിങ്, കാര്‍ഗോ, എയര്‍ലൈന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളെ വ്യത്യസ്ഥ കമ്പനികളാക്കിയാണ് സ്വകാര്യവത്കരണം നടപ്പാക്കുക. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെയും സബ്സിഡി എടുത്തുകളയുന്നതിന്‍െറയും ഭാഗമായാണ് ഊര്‍ജ്ജിത സ്വകാര്യവത്കരണം നടപ്പാക്കുന്നത്. നടപ്പുവര്‍ഷത്തിലെ നാലാം പാദത്തില്‍ വ്യവസായ മേഖലയില്‍ വന്‍ ഉണര്‍വുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഹമന്ത്രി പറഞ്ഞു. സൗദി ശക്തമായ ചെലവുചുരുക്കലിന്റെ പാതയിലാണെന്നും അതിലൂടെ ബജറ്റില്‍ ലക്ഷ്യമാക്കിയ നേട്ടം കൈവരിക്കാനാവുമെന്നും മുഹമ്മദ് അത്തുവൈജിരി പ്രത്യാശ പ്രകടിപ്പിച്ചു.

TAGS :

Next Story