Quantcast

ഇന്ത്യക്കുള്ള എണ്ണ വിഹിതം കുറയ്ക്കില്ല: സൗദി അരാംകോ

MediaOne Logo

Jaisy

  • Published:

    9 May 2018 10:18 AM GMT

ഇന്ത്യക്കുള്ള എണ്ണ വിഹിതം കുറയ്ക്കില്ല: സൗദി അരാംകോ
X

ഇന്ത്യക്കുള്ള എണ്ണ വിഹിതം കുറയ്ക്കില്ല: സൗദി അരാംകോ

അരാംകോയുടെ കരാറനുസരിച്ചുള്ള വിഹിതം ഏഷ്യന്‍ വിപണിയില്‍ അടുത്ത മാസങ്ങളിലും കമ്പനി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു

ഇന്ത്യക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമുള്ള എണ്ണ വിഹിതത്തില്‍ കുറവ് വരുത്തില്ലെന്ന് സൗദി അരാംകോ കമ്പനി വ്യക്തമാക്കി. അരാംകോയുടെ കരാറനുസരിച്ചുള്ള വിഹിതം ഏഷ്യന്‍ വിപണിയില്‍ അടുത്ത മാസങ്ങളിലും കമ്പനി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയിലിന് കൂടുതല്‍ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അരാംകോ തീരുമാനം വെളിപ്പെടുത്തിയ്ത്. ലോക എണ്ണ വിപണിയുടെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ സൗദി എന്നും സജ്ജമായിരിക്കുമെന്ന് അരാംകോ വ്യക്തമാക്കി. എന്നാല്‍ എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും ചേര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഏര്‍പ്പെടുത്തി ഉല്‍പാദന നിയന്ത്രണത്തിന്റെ തോതനുസരിച്ച് യൂറോപ്പ്, അമേരിക്ക എന്നിവക്കുള്ള വിഹിതത്തില്‍ നേരിയ കുറവുവരാന്‍ സാധ്യതയുണ്ട്. ഈ ആനുപാതിക കുറയ്ക്കല്‍ ഇന്ത്യക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കുറക്കാന്‍ അരാംകോ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കുറവിലാണ് ആഗസ്റ്റിലേക്കുള്ള കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. ഒപെക് അംഗരാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ശേഷം മധ്യപൗരസ്ത്യ രാജ്യങ്ങളിലെ എണ്ണയില്‍ സള്‍ഫറിന്റെ അംശം കൂടിയിട്ടുണ്ടെന്ന് അരാംകോ വ്യക്തമാക്കി. റഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത് ഇതാണ്. എന്നാല്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനാണ് സൗദിയുടെ ഏറ്റവും വലിയ വിപണി. 13 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സൗദിയില്‍ നിന്ന് ജപ്പാന്‍ ദിനേന ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

TAGS :

Next Story