സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള ഉത്തരവ്, സൗദി കാര്‍ ഷോറൂമുകളില്‍ സ്ത്രീകളുടെ തിരക്ക്

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള ഉത്തരവ്, സൗദി കാര്‍ ഷോറൂമുകളില്‍ സ്ത്രീകളുടെ തിരക്ക്
ലൈസന്‍സില്ലാതെ വാഹനം വാങ്ങാനാകില്ല. എങ്കിലും ജൂണ്‍ മുതല്‍ ലഭിച്ചു തുടങ്ങുന്ന ലൈസന്‍സില്‍ കണ്ണുനട്ട് കാത്തിരിപ്പാണിവര്‍.
സ്ത്രീകള്‍ക്കും വാഹനമോടിക്കാമെന്ന ഉത്തരവെത്തിയതോടെ വാഹന വില്‍പന കേന്ദ്രങ്ങളില്‍ തിരക്കാണിപ്പോള്‍. പുതിയ മോഡല്‍ വാഹനങ്ങള്‍ തേടിയെത്തുന്നവരിലേറെയും സ്ത്രീകളാണിപ്പോള്‍. ജൂണ്‍ മുതലാണ് ലൈസന്‍സ് അനുവദിക്കുകയെങ്കിലും കൌതുകമേറെയുണ്ട് ഇവര്‍ക്കിപ്പോള്‍. കാര്‍ വില്‍പനക്കാരും പ്രതീക്ഷയിലാണ്.
റിയാദിലെ ഒരു കാര്‍ ഷോറൂമിലെ കാഴ്ചയാണ്. പുതുതായിറക്കുന്ന കാറിന്റെ ഫീച്ചറുകള്‍ തേടിയെത്തുന്നവരില്‍ കൂടുതലും സ്ത്രീകള്‍. ലൈസന്‍സില്ലാതെ വാഹനം വാങ്ങാനാകില്ല. എങ്കിലും ജൂണ്‍ മുതല്‍ ലഭിച്ചു തുടങ്ങുന്ന ലൈസന്‍സില്‍ കണ്ണുനട്ട് കാത്തിരിപ്പാണിവര്‍.
രണ്ടു വാഹനങ്ങളുണ്ടാകും ഒരു ശരാശരി സൌദി കുടുംബത്തിന്. ഒന്നു കുടുംബനാഥന്. മറ്റൊന്ന് സ്ത്രീകളടക്കമുള്ളവരുടെ സഞ്ചാരത്തിനായി ഹൌസ് ഡ്രൈവറെ വെച്ചുള്ളത്. ഉത്തരവോടെ സൌദി കുടുംബങ്ങളില്‍ മാറ്റമുണ്ടാകുമെന്നുറപ്പ്. അത് ബിസിനസിലും പ്രഥിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ ഷോറൂമുകാര്‍.
വിവിധ രാജ്യങ്ങളിലായി നിലവില്‍ ആറായിരത്തോളം സൌദി യുവതികള്‍ക്ക് ലൈസന്‍സുണ്ട്. കൂടുതല്‍ പേര്‍ ലൈസന്‍സ് നേടിയാല്‍ വിപണിയില് പുത്തനുണര്‍വുണ്ടാകുമത്.
Adjust Story Font
16

