Quantcast

പൊതുമാപ്പ് കാലാവധി ; സൌദിയില്‍ അറസ്റ്റിലായവരുടെ എണ്ണം അര ലക്ഷം കവിഞ്ഞു

MediaOne Logo

Jaisy

  • Published:

    10 May 2018 7:19 PM GMT

പൊതുമാപ്പ് കാലാവധി ; സൌദിയില്‍ അറസ്റ്റിലായവരുടെ എണ്ണം അര ലക്ഷം കവിഞ്ഞു
X

പൊതുമാപ്പ് കാലാവധി ; സൌദിയില്‍ അറസ്റ്റിലായവരുടെ എണ്ണം അര ലക്ഷം കവിഞ്ഞു

പിടിയിലായവരില്‍ ഏഴായിരത്തിലേറെ നിയമ ലംഘകരെ നാടു കടത്തി

പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് പിന്നാലെ സൌദിയില്‍ അറസ്റ്റിലായവരുടെ എണ്ണം അര ലക്ഷം കവിഞ്ഞു. പിടിയിലായവരില്‍ ഏഴായിരത്തിലേറെ നിയമ ലംഘകരെ നാടു കടത്തി. പിടിയിലായവരില്‍ മുപ്പതിനായിരത്തോളം പേര്‍ അകത്തായത് ഇഖാമ നിയമ ലംഘനത്തിനാണ്.

51 292 പേരാണ് ഇന്നലെ രാത്രി വരെ സൌദിയില്‍ പരിശോധനയില്‍ പിടിയിലായത്. നിയമ ലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. അറസ്റ്റ് ചെയ്തവരില്‍ 29 761 പേര്‍ ഇഖാമ നിയമ ലംഘകരമാണ്. 10020 പേരെ പിടികൂടിയത് രാജ്യത്തേക്ക് അനധികൃതമായി കടന്നതിന്. തൊഴില്‍ നിയമം ലംഘിച്ച പതിനൊന്നായിരത്തിലേറെ പേരും അറസ്റ്റിലായി. രാജ്യത്തേക്ക് അനധികൃതമായി കടന്ന 564 പേരെ നാടുകടത്തി. ഇഖാമ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച 11 പേരും അകത്തായി.

ആകെ അറസ്റ്റിലായവരില്‍ ആയിരത്തി മുന്നൂറ് പേര്‍ വനിതകളാണ്. ജോലിക്കെത്തിയവരും ആശ്രിതരായി എത്തിയവരും ഇതിലുണ്ട്.
നിയമം ലംഘിച്ച രാജ്യത്ത് കഴിഞ്ഞവരെ സഹായിട്ട 281 പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ 39 പേര്‍ സൌദികളാണ്. പരിശോധന ദിവസം കൂടുതലാകുന്തോറും ശക്തമാകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പിടിക്കുന്ന സമയത്ത് രേഖകളില്ലാത്തവരുടെ അസ്സല്‍ രേഖ ഹാജരാക്കുമ്പോള്‍ വിട്ടയക്കുന്നുമുണ്ട്. അറസ്റ്റിലായ നാലായിരത്തിലേറെ പേരുടെ രേഖകള്‍ എംബസിയിലേക്ക് കൈമാറിയിട്ടുണ്ട്. നാടു കടത്തുന്നതിന് 4100 പേരുടെ ടിക്കറ്റ് നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അറബ് മാധ്യമങ്ങളാണ് കണക്കുകള്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പുറത്ത് വിട്ടത്.

TAGS :

Next Story