Quantcast

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവം: കേന്ദ്രമന്ത്രിമാര്‍ സൌദിയിലേക്ക്

MediaOne Logo

Sithara

  • Published:

    11 May 2018 2:41 PM IST

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവം: കേന്ദ്രമന്ത്രിമാര്‍ സൌദിയിലേക്ക്
X

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവം: കേന്ദ്രമന്ത്രിമാര്‍ സൌദിയിലേക്ക്

സൗദി അറേബ്യയിലും കുവൈത്തിലും തൊഴില്‍ നഷ്ടപ്പെട്ട് പ്രവാസി ഇന്ത്യക്കാര്‍ പ്രയാസം അനുഭവിക്കുന്ന പ്രശ്നത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രിമാരായ വി കെ സിങ്, എം ജെ അക്ബര്‍ എന്നിവരെ ചുമതലപ്പെടുത്തി

സൗദി അറേബ്യയിലും കുവൈത്തിലും തൊഴില്‍ നഷ്ടപ്പെട്ട് പ്രവാസി ഇന്ത്യക്കാര്‍ പ്രയാസം അനുഭവിക്കുന്ന പ്രശ്നത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രിമാരായ വി കെ സിങ്, എം ജെ അക്ബര്‍ എന്നിവരെ ചുമതലപ്പെടുത്തി. വി കെ സിങ് അടുത്ത ദിവസം സൗദിക്ക് പോകും. സൗദിയിലെയും കുവൈത്തിലെയും ഭരണാധികാരികളുമായി എം ജെ അക്ബര്‍ ചര്‍ച്ച നടത്തുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതരോട് ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ ഒറ്റ ഇന്ത്യക്കാരനും സൗദിയില്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവില്ല. ഓരോ മണിക്കൂര്‍ ഇടവിട്ടും താന്‍ നേരിട്ട് സ്ഥിതി അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story