Quantcast

പോക്കിമോന്‍ കളി മസ്‍ജിദുകളിലും; ഗെയിമിനെതിരെ ഇമാമുമാര്‍ രംഗത്ത്

MediaOne Logo

Alwyn

  • Published:

    11 May 2018 7:08 PM IST

പോക്കിമോന്‍ കളി മസ്‍ജിദുകളിലും; ഗെയിമിനെതിരെ ഇമാമുമാര്‍ രംഗത്ത്
X

പോക്കിമോന്‍ കളി മസ്‍ജിദുകളിലും; ഗെയിമിനെതിരെ ഇമാമുമാര്‍ രംഗത്ത്

പോക്കിമോന്‍ എന്ന ഡിജിറ്റില്‍ ജീവിയെ തേടി പലരും പള്ളിക്ക് അകത്തും എത്താന്‍ തുടങ്ങിയതോടെ ഗെയിമിന് എതിരെ ഇമാമുമാരും രംഗത്തെത്തി.

പോക്കിമോന്‍ ഗോ എന്ന ഓൺലൈന്‍ ഗെയിം തലക്ക് പിടിച്ചവര്‍ യുഎഇയിലെ മസ്ജിദുകളെയും വെറുതെ വിടുന്നില്ല. പോക്കിമോന്‍ എന്ന ഡിജിറ്റില്‍ ജീവിയെ തേടി പലരും പള്ളിക്ക് അകത്തും എത്താന്‍ തുടങ്ങിയതോടെ ഗെയിമിന് എതിരെ ഇമാമുമാരും രംഗത്തെത്തി.

ഡിജിറ്റല്‍ ജീവിയായ പോകിമോന് പള്ളി, അമ്പലം എന്നൊന്നുമില്ല. ചുറ്റുപാടുമുള്ള എവിടെയും പോക്കിമോന്‍ പ്രത്യക്ഷപ്പെടാം. എന്നാല്‍, ഇവനെ കണ്ടെത്താന്‍ മൊബൈലുമായി ചിലര്‍ പള്ളിയിലും പരിസരത്തും ചുറ്റിത്തിരിയാന്‍ തുടങ്ങിയതോടെയാണ് ഗെയിം ഇമാമുമാര്‍ക്ക് തലവേദനയായത്. പള്ളിയില്‍ പോക്കിമോന്‍ കളിക്കുന്നത് അനൗചിത്യമാമാണെന്ന് ദുബൈയിലെ ഇസ്ലാമിക കാര്യവകുപ്പ് ഗ്രാന്‍ഡ് മുഫ്തി ഡോ. അലി അഹ്മദ് മശ്ആല്‍ പറഞ്ഞു. പോക്കിമോന്‍ ഗോ കളിക്കാര്‍ പള്ളിയുടെ പാര്‍ക്കിങിലും ചിലപ്പോള്‍ പള്ളിക്ക് അകത്തും ചുറ്റിത്തിരിയുന്നുവെന്ന് അജ്മാനിലെ പണ്ഡിതരും പറയുന്നു. കളിക്കാര്‍ കയറുന്നുണ്ടെങിലും പള്ളി അടച്ചിട്ട് ഇവരെ തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പണ്ഡിതന്‍ അബ്ദുല്ല ആല്‍ മെഹ്രയി പറഞ്ഞു. ചുറ്റുമുള്ള പ്രദേശം കളിസ്ഥലമാക്കി പലയിടത്തും മറഞ്ഞിരിക്കുന്ന പോക്കിമോനെ കണ്ടെത്തി പോയിന്റ് നേടുന്ന ഗെയിമാണ് പോക്കിമോന്‍. ഗെയിമില്‍നിന്ന് ഏതെങ്കിലും കെട്ടിടത്തെ ഒഴിവാക്കണമെങ്കില്‍ അപേക്ഷ നല്‍കമെന്ന് നിര്‍മാതാക്കളായ നിയാന്റിക് അറിയിച്ചു. കമ്പനിയുടെ വെബ്സൈറ്റിലുടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

TAGS :

Next Story