Quantcast

ഡോ.കെ.ടി റബീഉള്ളക്ക് പ്രവാസി മിത്ര പുരസ്കാരം സമ്മാനിച്ചു

MediaOne Logo

Jaisy

  • Published:

    11 May 2018 11:24 AM GMT

ഡോ.കെ.ടി റബീഉള്ളക്ക് പ്രവാസി മിത്ര പുരസ്കാരം സമ്മാനിച്ചു
X

ഡോ.കെ.ടി റബീഉള്ളക്ക് പ്രവാസി മിത്ര പുരസ്കാരം സമ്മാനിച്ചു

ജീവകാരുണ്യ മേഖലയിൽ നൽകുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് ബഹ് റൈൻ കേരളീയ സമാജമാണ് അദ്ദേഹത്തെ ആദരിച്ചത്

ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.ടി റബീഉള്ളക്ക് പ്രവാസി മിത്ര പുരസ്കാരം സമ്മാനിച്ചു. ജീവകാരുണ്യ മേഖലയിൽ നൽകുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് ബഹ് റൈൻ കേരളീയ സമാജമാണ് അദ്ദേഹത്തെ ആദരിച്ചത്.

കെ.ടി. റബീഉല്ലക്ക് ബഹ് റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രവാസി മിത്ര പുരസ്കാരം ശൈഖ നൂറ ബിന്‍ത് ഖലീഫയാണ് സമ്മാനിച്ചത്. ബഹ് റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വദേശികളടക്കം നിരവധി പ്രമുഖർ പങ്കെടുത്തു . നന്മയുള്ള ഹ്യദയവും ജനസേവനത്തിനുള്ള സന്നദ്ധതയുമാണ് കെ.ടി റബീഉല്ലയെ വ്യത്യസ്തനാക്കുന്നതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു. കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പാർലിമെന്റ് അംഗം ആദില്‍ അല്‍ അസൂമി എം.പി, മാധ്യമപ്രവര്‍ത്തകന്‍ ഇ.എം.അഷ്റഫ് എന്നിവർ ആശംസകള്‍ നേര്‍ന്നു.സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി ചടങ്ങിൽ സ്വാഗതം പറഞ്ഞു.നൃത്തനൃത്യങ്ങളും ഗാനവിരുന്നും ചടങ്ങിന് കൊഴുപ്പേകി.

TAGS :

Next Story