Quantcast

ഒമാനില്‍ ജിസിസി പരിചയമുള്ള വിദേശികൾക്ക് ഡിമാന്റ്

MediaOne Logo

Jaisy

  • Published:

    11 May 2018 3:05 AM GMT

ഒമാനില്‍ ജിസിസി പരിചയമുള്ള വിദേശികൾക്ക് ഡിമാന്റ്
X

ഒമാനില്‍ ജിസിസി പരിചയമുള്ള വിദേശികൾക്ക് ഡിമാന്റ്

ജിസിസി പരിചയമുള്ള വിദേശികൾക്കാണ്​ ഡിമാന്റ്​ കൂടുതലെന്നും വിവിധ ഏജൻസികൾ പറയുന്നു

ഒമാനിൽ തൊഴിലവസരങ്ങളിൽ ചെറിയ മാറ്റം​ ദൃശ്യമായതായി റിക്രൂട്ടിങ്​ ഏജൻസികൾ. ജിസിസി പരിചയമുള്ള വിദേശികൾക്കാണ്​ ഡിമാന്റ്​ കൂടുതലെന്നും വിവിധ ഏജൻസികൾ പറയുന്നു. 40 ശതമാനം അവസരങ്ങളാണ്​ നിലവിൽ ഇത്തരക്കാർക്കുള്ളത്​.

വിദേശത്ത്​ നിന്ന്​ തൊഴിലാളികളെ കൊണ്ടുവരുന്നതിൽ നിന്ന്​ തൽക്കാലത്തേക്ക്​ പിൻതിരിഞ്ഞ്​ നിൽക്കാനാണ്​ പല കമ്പനികളും താൽപര്യപ്പെടുന്നത്​. പണം മുടക്കി ഇവിടെ കൊണ്ടുവരുന്നവർ ജോലിയിൽ തുടരാത്തപക്ഷമുണ്ടാകുന്ന നഷ്ടം മുൻനിർത്തിയാണ്​ ഈ നിലപാടിലേക്ക്​ കമ്പനികൾ എത്തിയത്​. പകരം ജിസിസി പരിചയമുള്ള വിദേശികളെ ജോലിക്ക്​ എടുക്കുന്നത്​ സുരക്ഷിത ഇടപാടായാണ്​ കമ്പനികൾ കരുതുന്നതെന്നും റിക്രൂട്ടിങ്​ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ഒമാനിലെ വിവിധ വികസന പ്രവർത്തന പദ്ധതികളിലും ജിസിസിയിൽ പരിചയസമ്പത്തുള്ള വിദേശികൾക്ക്​ ധാരാളം അവസരങ്ങളാണ്​ ഉള്ളത്​. എൻഒസിയുമായി ബന്ധപ്പെട്ട ആശങ്കൾ വിദേശികളെ ഒമാനിൽ എത്തുന്നതിൽ നിന്ന്​ പിന്തിരിപ്പിക്കുന്നുണ്ടെന്നും റിക്രൂട്ടിങ്​ ഏജൻസികൾ പറയുന്നു.

എണ്ണയിതര സമ്പദ്​ഘടനയിലേക്കുള്ള വളർച്ചയുടെ പാതയിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ്​ രാജ്യത്ത്​ നടക്കുന്നത്​. ദുഖമിലും സൊഹാറിലും ശതകോടിക്കണക്കിന്​ ഡോളറുകളാണ്​ നിക്ഷേപ പദ്ധതികൾക്കായി ചെലവിടുന്നത്​. ഇത്തരം പദ്ധതികളിലെ അവസരങ്ങൾ വിദേശികൾ ധാരാളമായി വിനിയോഗിക്കുന്നുണ്ട്​. സ്വദേശികൾ പരിശീലിക്കപ്പെട്ട്​ ഈ മേഖലകളിലേക്ക്​ കടന്നുവരുന്നതുവരെ വിദേശികൾക്ക്​ ഈ മേഖലയിൽ തുടരാൻ കഴിയും. അറബിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയുന്നവർക്കും പ്രാദേശികവും അന്തർദേശീയവുമായ പരിചയവും ഉള്ളവർക്കാണ്​ അവസരങ്ങളേറെയെന്നും റിക്രൂട്ടിങ്​ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.

TAGS :

Next Story