Quantcast

പെര്‍മിറ്റ് കൂടാതെ ഹജ്ജിന് ശ്രമിച്ചാല്‍ പത്ത് വര്‍ഷത്തെ വിലക്ക്

MediaOne Logo

Subin

  • Published:

    11 May 2018 11:35 AM IST

പെര്‍മിറ്റ് കൂടാതെ ഹജ്ജിന് ശ്രമിച്ചാല്‍ പത്ത് വര്‍ഷത്തെ വിലക്ക്
X

പെര്‍മിറ്റ് കൂടാതെ ഹജ്ജിന് ശ്രമിച്ചാല്‍ പത്ത് വര്‍ഷത്തെ വിലക്ക്

ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് നാടുകടത്തുന്ന വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക്.

പെര്‍മിറ്റ് കൂടാതെ ഹജ്ജിന് ശ്രമിച്ച് പിടിക്കപ്പെട്ടാല്‍ ഇനി പത്തുവര്‍ഷം രാജ്യത്തേക്ക് വിലക്കേര്‍പ്പെടുത്തും. ഹജ്ജുമായി ബന്ധപ്പെട്ട ഇതര നിയമലംഘനങ്ങള്‍ക്കും സമാനമാകും ശിക്ഷ. സൌദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യമറിയിച്ചത്.

ഹജജുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഏറ്റവും ഗുരുതരമായ പിഴവായാണ് കാണുന്നത്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയാല്‍ 10 വര്‍ഷമാണ് പ്രവേശന വിലക്ക്. അതായത് 10 വര്‍ഷം പിന്നിടാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കാനാകില്ല. അനുമതി പത്രം സമ്പാദിക്കാതെ ചിലര്‍ ഹജ്ജിനെത്തി കര്‍മങ്ങള്‍ ചെയ്ത് മടങ്ങും.

എന്നാല്‍ നാട്ടില്‍നിന്ന് വീണ്ടും സൗദിയിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലാകാറാണ് പതിവ്. ഇത്തവണ ഹജ്ജിനു മുന്നേ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. ഇങ്ങിനെ പിടിക്കപ്പെട്ടവരുടെ വിരലടയാളം രേഖപ്പെടുത്തിയാണ് മടക്കി അയക്കുക. ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് നാടുകടത്തുന്ന വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക്.

എന്നാല്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച പൊതുമാപ്പിന്‍െറ ഇളവില്‍ രാജ്യം വിടുന്നവര്‍ക്ക് ഈ വിലക്ക് ബാധകമല്ല.

TAGS :

Next Story