Quantcast

ഖത്തറിന്റെ സ്വപ്ന പദ്ധതികളുടെ ആദ്യഘട്ടം 2020 ല്‍ പൂര്‍ത്തിയാകും

MediaOne Logo

Alwyn

  • Published:

    12 May 2018 2:37 PM GMT

ഖത്തറിന്റെ സ്വപ്ന പദ്ധതികളുടെ ആദ്യഘട്ടം 2020 ല്‍ പൂര്‍ത്തിയാകും
X

ഖത്തറിന്റെ സ്വപ്ന പദ്ധതികളുടെ ആദ്യഘട്ടം 2020 ല്‍ പൂര്‍ത്തിയാകും

ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ്, റെയില്‍ ട്രാന്‍സിറ്റ് എന്നിവയുടെ ആദ്യഘട്ട മൂന്ന് ലൈനുകളുടെ നിര്‍മാണം 2020-ഓടെ പൂര്‍ത്തിയാവുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ്, റെയില്‍ ട്രാന്‍സിറ്റ് എന്നിവയുടെ ആദ്യഘട്ട മൂന്ന് ലൈനുകളുടെ നിര്‍മാണം 2020-ഓടെ പൂര്‍ത്തിയാവുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. നിര്‍ദിഷ്ട 111 കിലോമീറ്റര്‍ തുരങ്കപാതയില്‍ നൂറ് കിലോമീറ്ററിന്റെ പണി പൂര്‍ത്തിയായെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തറിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ദോഹ മെട്രോറെയില്‍ പദ്ധതി, ലുസൈല്‍ ലൈറ്റ് റെയില്‍ എന്നിവയുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിച്ചു വരികയാണ്. 2020 ഓടെ രണ്ട് പദ്ധതികളുടെയും ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് ഖത്തര്‍ റെയില്‍ അധികൃതര്‍ അറിയിച്ചു. 32,000 തൊഴിലാളികളുമായി നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചുവരികയാണ്. ലുസൈല്‍ എല്‍.ആര്‍.ടി പാതക്ക് ആവശ്യമായ തുരങ്കങ്ങള്‍ നൂറുശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി . 2016ലാണ് ഒന്നാംഘട്ട മെട്രോ റെയില്‍ പദ്ധതിയുടെ 37 മെട്രോ സ്റ്റേഷനുകള്‍ക്ക് ആവശ്യമായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, പ്ളബിങ് കരാറുകള്‍ ആര്‍കിടെക്ചറല്‍ ഉപ കരാറുകള്‍ എന്നിവ നല്‍കിയത്. ഈ വര്‍ഷത്തോടെ മെട്രോ നിര്‍മാണത്തിന്റെ എല്ലാ മേഖലകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മെട്രോ നിര്‍മാണ കരാറുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്ന കരാറുകാര്‍ക്ക് ബോണസ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story