ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഫീസ് വര്‍ധന രക്ഷിതാക്കള്‍ക്ക് തിരിച്ചടിയാകും

ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഫീസ് വര്‍ധന രക്ഷിതാക്കള്‍ക്ക് തിരിച്ചടിയാകും
ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് രാജ്യത്ത് 2 ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിച്ചത്
വേനലവധി കഴിഞ്ഞെത്തുമ്പോള്‍ ഖത്തറിലെ ചില ഇന്ത്യന്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഫീസ് വര്‍ധന രക്ഷിതാക്കള്‍ക്ക് തിരിച്ചടിയാകും . ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് രാജ്യത്ത് 2 ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിച്ചത് .
ഖത്തറിലെ പ്രധാന ഇന്ത്യന്‍ സ്കൂളുകളായ ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളും , ബിര്‍ള പബ്ലിക് സ്കൂളുമാണ് ഈയിടെ ഫീസ് നിരക്കിലുള്ള വര്‍ധന അറിയിച്ച് രക്ഷിതാക്കള്‍ക്ക് ഈ-മെയില്‍ സന്ദേശമയച്ചത്. ഫീസ് വര്‍ധന 2016 ഏപ്രില്‍ 1, മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയിട്ടുള്ളതെന്ന വിജ്ഞാപനമാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ഇതോടെ, രണ്ടാം ടേമിലെ ഫീസിനോടൊപ്പം ആദ്യടേമിലെ വര്‍ധിപ്പിച്ച നിരക്കു കൂടി അടക്കേണ്ടി വരും. ട്യൂഷന്‍ ഫീസും ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീസുമടക്കം 110 റിയാലിന്റെ വര്‍ധനവാണ് .ഡി പി.എസ് സ്കൂള്‍ ഒന്നാം ക്ലാസു മുതല്‍ പന്ത്രാണ്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അധികരിപ്പിച്ചിട്ടുള്ളത്. ഡി.പി.എസ് എം.ഐ.എസ് ശരാശരി അമ്പത് റിയാലിന്റെ വര്‍ധനവും വരുത്തിയിട്ടുണ്ട്. സ്കൂളിന്‍െറ വര്‍ധിപ്പിച്ച ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്കായ 69 റിയാല്‍ ദോഹയില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് ബാധകം. ദോഹ പരിധിക്കു പുറത്തുള്ള വിദ്യാര്‍ഥികള്‍ കൂടിയ തുക നല്‍കേണ്ടി വരും. അധ്യയനം തുടങ്ങി മാസങ്ങള്‍ പിന്നിട്ട് വേനലവധി കഴിഞ്ഞ് തിരിച്ചത്തെിയതിനുശേഷമാണ് പല രക്ഷിതാക്കളും ഫീസ് വര്‍ധനയെക്കുറിച്ചുള്ള വിവരമറിയുന്നത്. ഇത് പലരിലും ഞെട്ടലുണ്ടാക്കി. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നും ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി സ്‌കൂളുകള്‍ക്ക് ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി . മറ്റു ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ് വര്‍ധനയെക്കുറിച്ചുള്ള അറിയിപ്പുകള്‍ അധ്യയന വര്‍ഷത്തിന്‍െറ ആരംഭത്തില്‍തന്നെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായണറിവ്.
Adjust Story Font
16

