സൗദി ബില്‍ഡ് പ്രദര്‍ശനം സമാപിച്ചു

സൗദി ബില്‍ഡ് പ്രദര്‍ശനം സമാപിച്ചു
ഇന്ത്യയില്‍ നിന്നുള്ള നിരവധി കമ്പനികളോടൊപ്പം സൗദിയില്‍ മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും മേളയില്‍ ശ്രദ്ധ നേടി.
നിര്‍മാണ മേഖലയിലെ നവീന രീതികളും സംവിധാനങ്ങളും പരിചയപ്പെടുത്തി സൗദി ബില്‍ഡ് പ്രദര്‍ശനത്തിന് റിയാദില്‍ സമാപനമായി. ഇന്ത്യയില്‍ നിന്നുള്ള നിരവധി കമ്പനികളോടൊപ്പം സൗദിയില്‍ മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും മേളയില്‍ ശ്രദ്ധ നേടി.
പുതിയ തരം നിര്‍മാണ സാമഗ്രികളും നിര്‍മാണ രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകളും പരിജയപ്പെടുത്തിയ മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പങ്കെടുത്തു. 21 രാജ്യങ്ങളില്‍ നിന്നായി 885 ഓളം സ്ഥാപനങ്ങളാണ് നാല് ദിവസത്തെ മേളയില്‍ പങ്കാളികളായത്. സാബിക്, സൗദി സെറാമി, അല്‍ ജസീറ പെയിന്റ് അടക്കമുള്ള സൗദിയിലെ വന്‍കിട കമ്പനികളും മേളയിലുണ്ടായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വലിയ സാനിധ്യമായിരുന്നു ഇത്തവണ. മികച്ച പ്രതികരണമാണ് മേളയില്‍ ലഭിച്ചതെന്ന് പ്രദര്‍ശകര്‍ പറഞ്ഞു.
സൗദി അറേബ്യയിലെ നിര്‍മാണ രംഗത്ത് പ്രമുഖ ഇന്ത്യന്‍ കമ്പനിയായ റിയാദ് വില്ലാസ് കോട്രാക്റ്റിങ് എസ്റ്റാബഌഷ്‌മെന്റിന്റെ പവലിയനിലും നിരവധി സന്ദര്‍ശകരെത്തി. റിയാദ് അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ നടന്ന മേളയില്‍ 25000ത്തിലധികം പേരാണ് സന്ദര്‍ശകരായെത്തിയത്.
Adjust Story Font
16

