Quantcast

ഗിന്നസ് ലക്ഷ്യവുമായി ഖത്തറിലെ പ്രവാസി വനിതകള്‍

MediaOne Logo

Ubaid

  • Published:

    14 May 2018 11:04 PM GMT

ഗിന്നസ് ലക്ഷ്യവുമായി ഖത്തറിലെ പ്രവാസി വനിതകള്‍
X

ഗിന്നസ് ലക്ഷ്യവുമായി ഖത്തറിലെ പ്രവാസി വനിതകള്‍

പാശ്ചാത്യ നാടുകളില്‍ പ്രചാരത്തിലുള്ള ക്രോഷെ കരകൗശല വിദ്യയിലൂടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്‌കാര്‍ഫ് തുന്നിയെടുത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനുള്ള ദൗത്യത്തിലാണ് ഖത്തറിലെ ഈ പ്രവാസി വനിതകള്‍

കമ്പിളി നൂലുകള്‍ കൊണ്ട് തുന്നിയുണ്ടാക്കുന്ന ഭീമന്‍ സ്‌കാര്‍ഫുമായി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് ഖത്തറിലെ ഒരു കൂട്ടം വനിതകള്‍. ലോകത്തിലെ ഏറ്റവും വലിയ ക്രോഷെ ബ്ലാങ്കറ്റ് കൈ കൊണ്ട് തുന്നിയെടുത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍സ് എന്ന വനിതാകൂട്ടായ്മ തന്നെയാണ് പുതിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

പാശ്ചാത്യ നാടുകളില്‍ പ്രചാരത്തിലുള്ള ക്രോഷെ കരകൗശല വിദ്യയിലൂടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്‌കാര്‍ഫ് തുന്നിയെടുത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനുള്ള ദൗത്യത്തിലാണ് ഖത്തറിലെ ഈ പ്രവാസി വനിതകള്‍. ഇവര്‍ക്കൊപ്പം ഇന്ത്യ, യു.എ.ഇ ബഹ്‌റൈന്‍ കുവൈറ്റ് തുടങ്ങി പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ ദൗത്യത്തിന്റെ ഭാഗമാണ്. ചെന്നെയിലെ ശുഭശ്രീ നടരാജന്റെ നേതൃത്വത്തിലുള്ള മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍സിലെ അംഗങ്ങളാണിവര്‍ ഖത്തറില്‍ നിന്ന് മാത്രം സംഘത്തില്‍ 60 പേരുണ്ട്.

ഖത്തര്‍ ചാപ്റ്ററിനു കീഴില്‍ മാത്രം മുന്നൂറു സ്‌കാര്‍ഫുകള്‍ തുന്നിയുണ്ടാക്കി ചെന്നൈയിലേക്കയക്കും . ഓരോന്നിനും ഏഴിഞ്ച് വീതിയും 80 ഇഞ്ച് നീളവുണ്ട്. ഇതില്‍ നൂറ്റമ്പത് സ്‌കാര്‍ഫുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇങ്ങനെ തുന്നിയുണ്ടാക്കിയ ഭീമന്‍ ക്രേഷെ ബ്ലാങ്കറ്റ് എന്ന ഗിന്നസ് റെക്കോര്‍ഡ് കരസ്തമാക്കിയ ആത്മവിശ്വാസത്തിലാണിവര്‍ പുതിയ ദൗത്യത്തിനായി മുന്നിട്ടിറങ്ങിയത്.

TAGS :

Next Story