ദുബൈയിലെ ജബല്‍അലി ഫ്രീസോണില്‍ പുതിയ പാലം നിര്‍മിക്കുന്നു

ദുബൈയിലെ ജബല്‍അലി ഫ്രീസോണില്‍ പുതിയ പാലം നിര്‍മിക്കുന്നു
ദുബൈയിലെ പ്രത്യേക സാമ്പത്തിക മേഖലയായ ജബല്‍അലി ഫ്രീസോണിന്റെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കാന്‍ പുതിയ പാലം നിര്‍മിക്കുന്നു
ദുബൈയിലെ പ്രത്യേക സാമ്പത്തിക മേഖലയായ ജബല്‍അലി ഫ്രീസോണിന്റെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കാന്‍ പുതിയ പാലം നിര്‍മിക്കുന്നു. പത്തര കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പാലം 18 മാസം കൊണ്ട് പൂര്‍ത്തിയാകും. ശൈഖ് സായിദ് റോഡിലെ പത്താം നമ്പര്‍ ഇന്റര്‍ചേഞ്ചിന് സമീപമാണ് പുതിയ പാലം നിര്‍മിക്കുക.
ശൈഖ് സായിദ് റോഡിന് കുറുകെ ഇരുവശത്തേക്കും മൂന്ന് ലെയിനുകള്‍ വീതമുള്ള പാലമാണ് നിര്‍മിക്കുന്നത്. ഇതിനായി റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കരാര്‍ നല്‍കി കഴിഞ്ഞു. പാലം യാഥാര്‍ഥ്യമാവുന്നതോടെ ശൈഖ് സായിദ് റോഡിന്റെ ഇരുഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ജബല്‍ അലി ഫ്രീസോണിന്റെ വടക്ക്, തെക്ക് ഭാഗങ്ങള്‍ തമ്മിലുള്ള ഗതാഗതം സുഗമമാകുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. ജബല്‍ അലി ഫ്രീസോണ്‍ അതോറിറ്റിയുമായി ചേര്‍ന്ന് നിര്‍ക്കുന്ന പാലത്തിന് 10.5 കോടി ദിര്‍ഹമാണ് ചെലവ്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
പാലത്തോട് അനുബന്ധിച്ച് നിലവിലുള്ള റോഡുകളും മൂന്നു ലെയിനുകളായി വികസിപ്പിക്കും. ജബല്‍അലി ഫ്രീസോണ്‍ വടക്കുഭാഗത്തെ റൗണ്ടെബൗട്ടിന്റെ വീതി കൂട്ടും. വൈദ്യുതി, വെള്ളം, മലിനജല കുഴലുകള്‍ എന്നിവ പുനഃക്രമീകരിക്കും. മഴവെള്ളം ഒഴുകിപ്പോകാനും സംവിധാനം ഉണ്ടാക്കും. പാലം നിലവില്‍ വരുന്നതോടെ ആല്‍ മക്തൂം വിമാനത്താവള റോഡിലെ തിരക്കിനും കുറയുമെന്നാണ് കണക്കുകൂട്ടല്‍.
Adjust Story Font
16

