കുവൈത്ത് മെട്രോ റെയിൽ പദ്ധതി 2019 ൽ പൂർത്തിയാകും

കുവൈത്ത് മെട്രോ റെയിൽ പദ്ധതി 2019 ൽ പൂർത്തിയാകും
സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവെലപ്മെന്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലാണ് മെട്രോ റെയിൽ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
കുവൈത്ത് മെട്രോ റെയിൽ പദ്ധതിയുടെ നിർമാണ ജോലികൾ 2019 ൽ പൂർത്തിയാകുമെന്നു റിപ്പോർട്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന മെട്രോ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പൊതു ഗതാഗത മേഖലയിൽ വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവെലപ്മെന്റ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവെലപ്മെന്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലാണ് മെട്രോ റെയിൽ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 3.46 ശതകോടിദിനാർ ചെലവ് കണക്കാക്കിയ പദ്ധതിയുടെ നിർമാണ ജോലികൾ 11 ശതമാനം പൂർത്തിയായതായി റിപ്പോർട്ടിൽ പറയുന്നു. 2109 ൽ പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഷൻ 2035 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് കുവൈത്ത് മെട്രോ റെയിൽ പദ്ധതി നടപ്പാക്കുന്നത്. സമഗ്രമായ പൊതുഗതാഗത സംവിധാനമെന്നതിലുപരി നിരവധി തൊഴിലവസരങ്ങൾ ഉറപ്പു നൽകുന്നു എന്നതും മെട്രോ റെയിൽ പദ്ധതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. മണിക്കൂറിൽ 19000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും വിധമാണ് പദ്ധതിയുടെ രൂപകൽപ്പന. രാജ്യത്തെ വിദേശി സമൂഹത്തിൽ 90 ശതമാനവും മെട്രോ റയിൽ പ്രയോജനപ്പെടുത്തുമെന്നും ഇത് മൂലം ഗതാഗതക്കുരുക്കിൽ നിന്ന് രാജ്യത്തെ നിരത്തുകൾക്കു മോചനം ലഭിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. സ്വകാര്യവാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നതിലൂടെ റോഡപകടങ്ങളും അന്തരീക്ഷമലിനീകരണവും ഗണ്യമായി കുറയുമെന്നതും മെട്രോ റെയിൽ പദ്ധതി കൊണ്ടുള്ള നേട്ടങ്ങളായി സുപ്രീം പ്ലാനിങ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16

