Quantcast

വിസ്‍മയിപ്പിക്കും, കറാമയിലെ ചുമര്‍ചിത്രകല

MediaOne Logo

Alwyn

  • Published:

    16 May 2018 7:09 AM GMT

വിസ്‍മയിപ്പിക്കും, കറാമയിലെ ചുമര്‍ചിത്രകല
X

വിസ്‍മയിപ്പിക്കും, കറാമയിലെ ചുമര്‍ചിത്രകല

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു പറ്റം കലാകാരന്‍മാരാണ് ചുമര്‍ ചിത്രകലയെ ജനകീയമാക്കുന്ന നീക്കത്തിനു പിന്നില്‍.

മലയാളികള്‍ തിങ്ങിത്താമസിക്കുന്ന ദുബൈ കറാമയിലെ കെട്ടിടങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ മട്ടും ഭാവവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു പറ്റം കലാകാരന്‍മാരാണ് ചുമര്‍ ചിത്രകലയെ ജനകീയമാക്കുന്ന നീക്കത്തിനു പിന്നില്‍.

കറാമ കെട്ടിടങ്ങളിലെ ഈ ചുമര്‍ ചിത്രങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. താമസക്കാരുടെ മാത്രമല്ല, സന്ദര്‍ശകരുടെയും മനംകവരുന്നതാണ് ചിത്രങ്ങള്‍. കറാമയിലെ 12 താമസ മന്ദിരങ്ങളുടെ ചുവരുകളാണ് ഇപ്പോള്‍ പാടെ മാറിയിരിക്കുന്നത്. നഗര സൗന്ദര്യത്തിന് പുതിയ പ്രൗഢിയും കൈവന്നിരിക്കുന്നു. ഗ്രാഫിറ്റിയെന്ന പേരിലുള്ള കലാ കൂട്ടായ്മയുടെ വിജയം കൂടിയാണിത്. രണ്ടു യുഎഇ കലാകാരന്‍മാര്‍ക്കൊപ്പം ആറു രാജ്യാന്തര ചിത്രകാരന്മാരും സംഘത്തിലുണ്ട്. മലേഷ്യന്‍ ചിത്രകാരന്‍ അസ്റുല്‍ ഹെല്‍മി ബിന്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് ചുവര്‍ ചിത്രവിസ്മയം.

കേരളത്തിന്റേത് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ റസ്റ്റോറന്റുകളുടെ ധാരാളിത്തമാണ് കറാമയുടെ പ്രത്യേകത. ഇവിടേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കാന്‍ ചുമര്‍ ചിത്രകലയുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. അല്‍ വാസല്‍ പ്രോപ്പര്‍ട്ടീസാണ് നവീനപദ്ധതിക്ക് പിന്നില്‍. ബിസിനസ് ബേയിലെ സിറ്റി വാക്കിലും സമാനമായ ചിത്രീകരണ പദ്ധതി നേരത്തെ നടപ്പാക്കിയിരുന്നു.

TAGS :

Next Story