Quantcast

ഒമാന്‍ ഭരണാധികാരിയുടെ ജീവിത കഥ പറയുന്ന വെബ്സൈറ്റ് ഇനി മലയാളത്തിലും

MediaOne Logo

Jaisy

  • Published:

    16 May 2018 3:35 AM GMT

ഒമാന്‍ ഭരണാധികാരിയുടെ ജീവിത കഥ പറയുന്ന വെബ്സൈറ്റ് ഇനി മലയാളത്തിലും
X

ഒമാന്‍ ഭരണാധികാരിയുടെ ജീവിത കഥ പറയുന്ന വെബ്സൈറ്റ് ഇനി മലയാളത്തിലും

നാല് പതിറ്റാണ്ടിലധികമായി ഒമാനെ നയിക്കുന്ന പ്രിയ ഭരണാധികാരിയുടെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെക്കുന്ന വെബ്സൈറ്റ് അറബിയും മലയാളവുമടക്കം ഇരുപത്തഞ്ച് ഭാഷകളില്‍ ലഭ്യമാണ്

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ ജീവിത കഥ പറയുന്ന www.oman-qaboos.net എന്ന വെബ്സൈറ്റ് ഇനി മലയാളത്തിലും വായിക്കാം. നാല് പതിറ്റാണ്ടിലധികമായി ഒമാനെ നയിക്കുന്ന പ്രിയ ഭരണാധികാരിയുടെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെക്കുന്ന വെബ്സൈറ്റ് അറബിയും മലയാളവുമടക്കം ഇരുപത്തഞ്ച് ഭാഷകളില്‍ ലഭ്യമാണ്. മലയാളത്തിന് പുറമെ ഹിന്ദി മാത്രമാണ് ഇന്ത്യന്‍ ഭാഷയായി ഉള്ളത്. ഈ വര്‍ഷം തന്നെ തമിഴ് അടക്കം അഞ്ച് ഭാഷകളില്‍ കൂടി വെബ്സൈറ്റ് ലഭ്യമാക്കുമെന്ന് വെബ്സൈറ്റിന്റെ പിന്നിലുള്ള ഹമൂദ് മുഹമ്മദ് അല്‍ അസ്രി പറഞ്ഞു.

29കാരനായ അസ്രി ഒരു ദശാബ്ദത്തിന് മുമ്പാണ് വെബ്സൈറ്റിന് തുടക്കമിടുന്നത്. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയില്‍ വിദ്യാര്‍ഥിയായിരിക്കെ ഒരു ഓണ്‍ലൈന്‍ സുഹൃത്ത് സുല്‍ത്താന്‍ ഖാബൂസിനെ കുറിച്ച് ചോദിച്ചതാണ് ഇതിന് പ്രേരണയായത്. രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷമാണ് വെബ്സൈറ്റ് ആരംഭിച്ചത്. ഇതിനിടെ ജോലി ലഭിച്ചെങ്കിലും തന്‍െറ സ്വപ്നസാക്ഷാത്കാരമായ വിവിധ ഭാഷാവെബ്സൈറ്റ് യാഥാര്‍ഥ്യമാക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി വെബ്സൈറ്റിന്റെ വിപുലീകരണ ജോലികള്‍ മാത്രമാണ് ഇദ്ദേഹം ചെയ്തുവരുന്നത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുല്‍ത്താന്റെ ഓഫീസിന്റെ സജീവ പിന്തുണയും ഉണ്ട്.

ഹോം പേജില്‍ കയറി ആവശ്യമുള്ള ഭാഷ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. പ്രമുഖ ഭാഷകള്‍ക്ക് പുറമെ സ്വാഹിലി, എസ്റ്റോണിയന്‍ തുടങ്ങിയ ഭാഷകളില്‍ വെബ്സൈറ്റ് ലഭ്യമാണ്. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് വെബ്സൈറ്റ് ഹിന്ദിയിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റിയത്. വിവിധ ഭാഷകളില്‍ വെബ്സൈറ്റ് ഒരുക്കാന്‍ അതത് എംബസികളുടെ സഹകരണം വിസ്മരിക്കാന്‍ കഴിയാത്തതാണെന്ന് ഹമൂദ് പറയുന്നു. സുല്‍ത്താനെ ലോകത്തിന് മുന്നില്‍ കൂടുതലായി പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് വിവിധ രാഷ്ട്ര തലവന്‍മാര്‍ നല്‍കിയ പ്രശംസാ സര്‍ട്ടിഫിക്കറ്റുകളില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേതും ഉണ്ട്. ഇന്ത്യയെയും കേരളത്തെയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഹമൂദ് മുഹമ്മദ് അല്‍ അസ്രി. പതിനഞ്ചോളം തവണ ഇന്ത്യയില്‍ വന്നിട്ടുള്ള ഇദ്ദേഹം മൂന്നോളം തവണ കേരളത്തിലും വന്നിട്ടുണ്ട്. ചികില്‍സാര്‍ഥം അടുത്ത ഞായറാഴ്ച തിരുവനന്തപുരത്തിന് യാത്ര തിരിക്കാനിരിക്കുകയാണ് ഇദ്ദേഹം. മലയാളം കേള്‍ക്കാന്‍ സുഖമുള്ള ഭാഷയാണെങ്കിലും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷയാണെന്ന് അസ്രി പറയുന്നു.

TAGS :

Next Story