Quantcast

സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

MediaOne Logo

Ubaid

  • Published:

    16 May 2018 11:25 AM GMT

സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
X

സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

മാർച്ച് 29 മുതൽ നിയമ വിരുദ്ധരില്ലാത്ത രാജ്യം കാമ്പയിൻ പ്രഖ്യാപിച്ചു.

സൌദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിമയ ലംഘരില്ലാത്ത രാജ്യം എന്ന തലക്കെട്ടിലാണ് മൂന്ന് മാസത്തെ കാമ്പയിന്‍ നടത്തുന്നത്. തൊഴില്‍, ഇഖാമ (താമസ രേഖ) നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍ ( ഹുറൂബ് - തൊഴിലാളി ഒളിച്ചോടി എന്ന് സ്പോണ്‍സര്‍ സ്റ്റാറ്റസ് നല്‍കിയ വ്യക്തി) ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം. റബജ് ഒന്നു മുതല്‍ (മാര്‍ച്ച് 29) റമദാന്‍ അവസാനം വരെയാണ് പൊതുമാപ്പ് കാലയളവ്. ഇവര്‍ക്ക് പിഴ, ശിക്ഷ, തടവ് ഇല്ലാതെ രാജ്യം വിടാം. നാട്ടിലേക്ക് പൊകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ല.

പൊതുമാപ്പിനായി ചെയ്യേണ്ടത്:

ഹജ്, ഉംറ, സന്ദർശക വീസക്കാർ ടിക്കറ്റുകളും പാസ്‌പോർട്ടുകളുമായി വിമാനത്താവളങ്ങൾ അടക്കമുള്ള അതിർത്തി പോസ്റ്റുകളിൽ നേരിട്ട് എത്തുക. ഇവർക്ക് അതിർത്തി പോസ്റ്റുകളിൽ വെച്ച് എക്‌സിറ്റ് നൽകും. വിരലടയാളവും കണ്ണടയാളവും പരിശോധിച്ചു കേസുകളുമായും മറ്റും ബന്ധപ്പെട്ടു സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചു വരുന്നവരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകും നിയമലംഘകർക്ക് എക്‌സിറ്റ് നൽകുക. ഇഖാമയുള്ളവരും തൊഴിൽ വീസയിൽ രാജ്യത്ത് പ്രവേശിച്ചവരും സ്‌പോൺസർമാർ ഹുറൂബാക്കിയവരും അതിർത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയവരും എക്‌സിറ്റ് നടപടികൾ അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകൾക്കു കീഴിലെ വിദേശിവകുപ്പുകൾ വഴിയാണ് പൂർത്തിയാക്കേണ്ടത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്കു തിരിച്ചുപോകുന്നവരെ കരിമ്പട്ടികയിലുപ്പെടുത്തില്ല. ഇതുമൂലം പുതിയ വീസയിൽ വീണ്ടും സൗദിയിൽ വരുന്നതിന് ഇവർക്ക് തടസ്സമുണ്ടാകില്ല.

TAGS :

Next Story