ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി
അന്താരാഷ്ട്ര പണ്ഡിത സഭ അധ്യക്ഷന്‍ യൂസുഫുല്‍ ഖറദാവി ഉള്‍പ്പെടെയുള്ളവരാണ് ലിസ്റ്റിലുള്ളത്
ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന അമ്പത്തി ഒന്‍പത് വ്യക്തികളെയും പന്ത്രണ്ട് സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. സൌദി, യു.എ.ഇ, ബഹ്‍റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര പണ്ഡിത സഭ അധ്യക്ഷന്‍ യൂസുഫുല്‍ ഖറദാവി ഉള്‍പ്പെടെയുള്ളവരാണ് ലിസ്റ്റിലുള്ളത്. തീവ്രവാദത്തെ ചെറുക്കുക, ഭീകരവാദ ചിന്തകളെ എതിര്‍ക്കുക, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.
2013, 2014 വര്‍ഷങ്ങളില്‍ റിയാദില്‍ ഒപ്പുവെച്ച കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരെയും സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുന്നതെന്ന് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍, യെമന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ലബനോന്ഡ എന്നീ രാജ്യങ്ങളില്‍ നിന്നുളള 59 പേരുകളാണ് പട്ടികയിലുളളത്. ഇതില്‍ 18 പേര്‍ ഖത്തറില്‍ നിന്നുളളവരാണ്. ഖത്തര വളണ്ടിയര്‍ സെന്റര്‍, ഖത്തര്‍ ചാരിറ്റി, ദോഹ ആപ്പിള്‍, ഹിസ്ബുളള ബഹ്റൈന് എന്നീ സംഘടനകളും സ്ഥാപനങ്ങളും പട്ടികയിലുണ്ട്. നാല് രാജ്യങ്ങളുടെയും തീരുമാനത്തെ മുസ്‌ലിം വേള്‍ഡ് ലീഗ് പിന്തുണയറിയിച്ചു. യൂസുഫുല്‍ ഖറളാവിയുടെ വേള്‍ഡ് ലീഗിലെ പ്രാഥമികാംഗത്വം റദ്ദ് ചെയ്തിട്ടുണ്ട്.
Adjust Story Font
16

