ഖത്തറിന്റെ പരമാധികാരത്തിന്‍മേല്‍ ആര്‍ക്കും കടന്നു കയറാന്‍ അവകാശമില്ലെന്ന് ഉര്‍ദുഗാന്‍

ഖത്തറിന്റെ പരമാധികാരത്തിന്‍മേല്‍ ആര്‍ക്കും കടന്നു കയറാന്‍ അവകാശമില്ലെന്ന് ഉര്‍ദുഗാന്‍
ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്നവര്‍ ഉന്നയിക്കുന്ന ഉപാധികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്
ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ഉപാധികളോടുള്ള ഖത്തറിന്റെ പ്രതികരണത്തെ പ്രകീര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ .
ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്നവര്‍ ഉന്നയിക്കുന്ന ഉപാധികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തറിന്റെ പരമാധികാരത്തിന്‍മേല്‍ കടന്നു കയറാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു . ഖത്തറില്‍ തങ്ങളുടെ സൈനിക താവളം വേണ്ടെന്നു പറയുന്നത് തുര്‍ക്കിയോടുള്ള അനാദരവാണെന്നു പറഞ്ഞ ഉര്‍ദുഗാന്‍ വേണമെങ്കില്‍ സൗദി അറേബ്യയില്‍ സൈനിക താവളം പണിയാന്‍ തങ്ങള്‍ ഒരുക്കമായിരുന്നുവെന്നും സൗദി അതിന് സന്നദ്ധമായില്ലെന്നും വ്യക്തമാക്കി.
തുര്‍ക്കി സൈനിക താവളം ഒഴിവാക്കുക ,അല്‍ജസീറ ചാനല്‍ അടച്ചു പൂട്ടുക , ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക തുടങ്ങിയ ഉപാധികളൊന്നും പാലിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു .ഇസ്താംബൂളില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനക്കെത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉര്‍ദുഗാന്‍ .
Adjust Story Font
16

