Quantcast

സൗദി ആഭ്യന്തര റൂട്ടില്‍ സര്‍വീസ് നടത്താനുള്ള ലൈസന്‍സ് സ്കൈപ്രൈം എയര്‍ലൈന്

MediaOne Logo

Jaisy

  • Published:

    17 May 2018 12:38 PM GMT

സൗദി ആഭ്യന്തര റൂട്ടില്‍  സര്‍വീസ് നടത്താനുള്ള ലൈസന്‍സ് സ്കൈപ്രൈം എയര്‍ലൈന്
X

സൗദി ആഭ്യന്തര റൂട്ടില്‍ സര്‍വീസ് നടത്താനുള്ള ലൈസന്‍സ് സ്കൈപ്രൈം എയര്‍ലൈന്

അവസാനത്തോടെ സ്കൈപ്രൈം എയര്‍ലൈന്‍ സൗദി ആഭ്യന്തര റൂട്ടില്‍ സേവനം ആരംഭിക്കും

സൗദി ആഭ്യന്തര റൂട്ടില്‍ വിമാന സര്‍വീസ് നടത്താനുള്ള ലൈസന്‍സ് സ്കൈപ്രൈം എയര്‍ലൈന് ലഭിച്ചു. തലസ്ഥാനത്തെ കിങ്ഡം ടവറിലുള്ള ഫോര്‍സീസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ഗതാഗത മന്ത്രിയും സൗദി സിവില്‍ എവിയേഷന്‍ മേധാവിയുമായി സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ഹമദാന്‍ ലൈസന്‍സ് എയര്‍ലൈന്‍ അധികൃതര്‍ക്ക് കൈമാറി. അവസാനത്തോടെ സ്കൈപ്രൈം എയര്‍ലൈന്‍ സൗദി ആഭ്യന്തര റൂട്ടില്‍ സേവനം ആരംഭിക്കും.

2017ല്‍ ആഭ്യന്തര റൂട്ടില്‍ പുതിയ എയര്‍ലൈനുകളും കടന്നുവരും. ഇതിന് മുമ്പ് ലൈസന്‍സ് കൈപറ്റിയ സൗദി ഗള്‍ഫ്, മുമ്പ് സേവനത്തിലുണ്ടായിരുന്ന പ്രവര്‍ത്തനം നിര്‍ത്തിവെച്ച സമാ എയര്‍ലൈന്‍ എന്നിവയും 2017ല്‍ സൗദി ആഭ്യന്തര റൂട്ടില്‍ ഓടിത്തുടങ്ങും. അദീല്‍ കമ്പനിയുടെ പുതിയ എയര്‍ലൈനും 2017 അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ആഭ്യന്തര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നിവയോടാണ് പുതിയ എയര്‍ലൈനുകള്‍ക്ക് മല്‍സരിക്കേണ്ടി വരിക. ആഭ്യന്തര വൈമാനിക റൂട്ടില്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിക്കാനും രാജ്യത്തിന്‍െറ എല്ലാ പ്രദേശങ്ങളിലേക്കും സര്‍വീസ് നടത്താനും പുതിയ എയര്‍ലൈനുകളുടെ കടന്നുവരവിലൂടെ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് സ്കൈപ്രൈം മുഖ്യ ആസ്ഥാനങ്ങളായി സ്വീകരിക്കുക. അതോടൊപ്പം രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും സര്‍വീസ് നടത്താന്‍ കമ്പനി സന്നദ്ധമായിരിക്കും. ആരോഗ്യകരമായ വിപണി മല്‍സരം യാത്രക്കാര്‍ക്ക് ഗുണം ചെയ്യുമെന്നതിനാലാണ് പുതിയ എയര്‍ലൈനുകളെ മന്ത്രാലയം സ്വാഗതം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story