Quantcast

ഷാര്‍ജ പുസ്തകമേളയില്‍ ഒമ്പതുകാരിയുടെ പുസ്തകം പ്രകാശനം ചെയ്തു

MediaOne Logo

Subin

  • Published:

    17 May 2018 9:45 PM GMT

ഷാര്‍ജ പുസ്തകമേളയില്‍ ഒമ്പതുകാരിയുടെ പുസ്തകം  പ്രകാശനം ചെയ്തു
X

ഷാര്‍ജ പുസ്തകമേളയില്‍ ഒമ്പതുകാരിയുടെ പുസ്തകം പ്രകാശനം ചെയ്തു

രണ്ടുവര്‍ഷത്തിനിടെ ജസ്റ്റിന ജിബിന്‍ എന്ന കൊച്ചു എഴുത്തുകാരി കുറിച്ച ഒമ്പത് കഥകളും മൂന്ന് കവിതകളും അടങ്ങിയ പുസ്തകമാണിത്.

മുതിര്‍ന്ന എഴുത്തുകാരുടെ പുസ്തക പ്രകാശനങ്ങള്‍ക്കിടെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഒമ്പത് വയസുകാരിയുടെ പുസ്തകം കൂടി വെളിച്ചം കണ്ടു. മലയാളിയായ ജസ്റ്റിന ജിബിന്റെ കുഞ്ഞുകഥകളാണ് പുസ്തകമേളയില്‍ പ്രകാശനത്തിന് യോഗ്യത നേടിയത്.

രണ്ടുവര്‍ഷത്തിനിടെ ജസ്റ്റിന ജിബിന്‍ എന്ന കൊച്ചു എഴുത്തുകാരി കുറിച്ച ഒമ്പത് കഥകളും മൂന്ന് കവിതകളും അടങ്ങിയ പുസ്തകമാണിത്. പേര് മൈ ഇമാജിനറി വേള്‍ഡ്. ജസ്റ്റിന പഠിക്കുന്ന ആംലെഡ് സ്കൂളിലെ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് പുതുശ്ശേരി, എന്‍ടിവി ചെയര്‍മാന്‍ മാത്തുകുട്ടി കെടോണ്‍ എന്നിവര്‍ പ്രകാശനം നിര്‍വഹിച്ചു. പുസ്തകത്തിന്റെ റോയല്‍റ്റി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് ജസ്റ്റിനയുടെ തീരുമാനം.

കൊച്ചി സ്വദേശികളായ ജിബിന്‍ വര്‍ക്കിയുടെയും ജോമിനയുടെയും മകളാണ് ഈ മിടുക്കി. രക്ഷിതാക്കള്‍ക്കും കുഞ്ഞുപെങ്ങള്‍ ജസാനുമൊപ്പമാണ് ജസ്റ്റിന പ്രകാശന ചടങ്ങിലേക്ക് എത്തിയത്.

TAGS :

Next Story