ആദ്യ സ്മാര്‍ട്ട് പൊലീസ് സേവനകേന്ദ്രം ദുബൈയില്‍

ആദ്യ സ്മാര്‍ട്ട് പൊലീസ് സേവനകേന്ദ്രം ദുബൈയില്‍
പൊലീസുകാര്‍ക്ക് പകരം കിയോസ്‌കുകളും സ്‌ക്രീനുകളുമാണ് ഇവിടെ പരാതിക്കാരെയും ആവശ്യക്കാരെയും വരവേല്‍ക്കുക. പൊലീസിന്റെ 27 പ്രധാന സേവനങ്ങളും 33 ഉപസേവനങ്ങളും ഇവിടുത്തെ യന്ത്രങ്ങള്‍ ലഭ്യമാക്കും.
ലോകത്തെ ആദ്യ സ്മാര്‍ട്ട് പൊലീസ് സേവനകേന്ദ്രം ദുബൈയില്‍ തുറന്നു. യന്ത്രസഹായത്തോടെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊലീസ് രേഖകള്‍ ലഭ്യമാക്കാനും കഴിയുന്നതാണ് സ്മാര്‍ട്ട് പൊലീസ് സ്‌റ്റേഷനുകള്‍. 60 തരം പൊലീസ് സേവനങ്ങള്‍ ഇവിടെ മനുഷ്യസഹായമില്ലാതെ ലഭ്യമാവും എന്നതാണ് പ്രത്യേകത.
ദുബൈ സിറ്റി വാക്കിലാണ് ലോകത്തെ ആദ്യ സ്മാര്‍ട്ട് പൊലീസ് സേവനകേന്ദ്രം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊലീസുകാര്‍ക്ക് പകരം കിയോസ്‌കുകളും സ്‌ക്രീനുകളുമാണ് ഇവിടെ പരാതിക്കാരെയും ആവശ്യക്കാരെയും വരവേല്‍ക്കുക. പൊലീസിന്റെ 27 പ്രധാന സേവനങ്ങളും 33 ഉപസേവനങ്ങളും ഇവിടുത്തെ യന്ത്രങ്ങള്‍ ലഭ്യമാക്കും.
ഡ്രൈവ് ത്രൂ സംവിധാനത്തിലൂടെ വാഹനത്തിലിരുന്ന് തന്നെ സേവനങ്ങള്‍ ലഭ്യമാക്കാം. കേന്ദ്രത്തിലേക്ക് പ്രവേശിച്ചും ഇക്കാര്യങ്ങള്‍ നിര്‍വഹിക്കാം. പൊലീസ് വ്യക്തികള്‍ക്ക് നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മുതല്‍ കുറ്റകൃത്യങ്ങള്‍ പൊലീസിനെ അറിയിക്കുന്നവരെയുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമായാരിക്കും. ഔണ്‍ലൈനിലൂടെ ഉദ്യോഗസ്ഥരുമായി സംസാരിക്കാനും ഇവിടെ സൗകര്യമുണ്ടാകും. ദുബൈ നഗരത്തിന്റെ കൂടുതല്‍ മേഖലകളില്‍ താമസിയാതെ കൂടതല്‍ സ്മാര്‍ട്ട് പൊലീസ് സ്‌റ്റേഷനുകള്‍ നിലവില്‍ വരും.
Adjust Story Font
16

