Quantcast

സൌദി വാറ്റ്; വാഹനങ്ങളുടെ തവണവ്യവസ്ഥക്കും ബാധകം

MediaOne Logo

Jaisy

  • Published:

    18 May 2018 12:18 AM GMT

സൌദി വാറ്റ്;  വാഹനങ്ങളുടെ തവണവ്യവസ്ഥക്കും ബാധകം
X

സൌദി വാറ്റ്; വാഹനങ്ങളുടെ തവണവ്യവസ്ഥക്കും ബാധകം

ജനുവരി മുതല്‍ ബാക്കിയുള്ള ഓരോ തവണകള്‍ക്കും അഞ്ച് ശതമാനം നികുതി അടക്കണം

സൌദിയില്‍ മൂല്യവര്‍ധിത നികുതി , വാഹനങ്ങളുടെ തവണവ്യവസ്ഥക്കും ബാധകമാകും. ജനുവരി മുതല്‍ ബാക്കിയുള്ള ഓരോ തവണകള്‍ക്കും അഞ്ച് ശതമാനം നികുതി അടക്കണം. ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ക്കും നികുതി ബാധകമാണ്. സകാത്ത്-നികുതി അതോറ്റിയാണ് ഇക്കാര്യമറിയിച്ചത്.

ഈ വര്‍ഷം വാഹനം വാങ്ങി തവണകള്‍ ബാക്കിയുള്ളവര്‍ക്കാണ് നിര്‍ദേശം. പുതുതായി എടുക്കുന്ന വാഹനങ്ങള്‍ക്കും ഓരോ തവണയുള്ള അടവുകള്‍ക്കും നികുതിയടക്കണം. വാഹനത്തിന്റെ അടിസ്ഥാന വില കണക്കാക്കിയാണ് നികുതി ഈടാക്കുന്നത്. ബാക്കിയുള്ളത് ഒരു അടവ് മാത്രമാണെങ്കിലും നികുതിയടക്കണം. ഓണ്‍ലൈന്‍ വഴിയുടെ പര്‍ച്ചേസിനും നികുതി ബാധകമാണ്. സകാത്ത് ആന്റ് ടാക്സ് അതോറ്റിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ സാധനങ്ങള്‍ സൌദിയിലെത്തുമ്പോഴാണ് നികുതി ഈടാക്കുക. കസ്റ്റംസ് വിഭാഗത്തിനാണ് നികുതി ഈടാക്കാനുള്ള ചുമതല. ഗള്ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും നികുതിയുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ ഓണ്‍ലൈന്‍‌ വഴി നികുതി പദ്ധതി ബന്ധിപ്പിക്കും വരെ മാത്രമാകും ഇത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍‌, ആപ്ലിക്കേഷനുകള്‍ എന്നിവക്കും മൂല്യവര്‍ധിത നികുതി ബാധകമാണ്.

TAGS :

Next Story