വീഡിയോ ചാറ്റിംഗിലൂടെ ശ്രദ്ധേയനായ അബു സിന്‍ ജയില്‍ മോചിതനായി

MediaOne Logo

ഫായിസ സി.എ

  • Updated:

    2018-05-19 18:47:33.0

Published:

19 May 2018 6:47 PM GMT

വീഡിയോ ചാറ്റിംഗിലൂടെ ശ്രദ്ധേയനായ അബു സിന്‍ ജയില്‍ മോചിതനായി
X

വീഡിയോ ചാറ്റിംഗിലൂടെ ശ്രദ്ധേയനായ അബു സിന്‍ ജയില്‍ മോചിതനായി

ഇംഗ്ലീഷ് അറിയാത്ത അബുവും അറബി അറിയാത്ത ക്രിസ്റ്റീനയും തമ്മിലുള്ള ചാറ്റിംഗ് ആണ് വൈറലായത്

അസന്‍മാര്‍ഗികമായ പെരുമാറ്റത്തിന്റെ പേരില്‍ അറസ്റ്റിലായ സൌദി പൌരന്‍ അബു സിന്‍ ഒരാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം മോചിതനായി. അല്‍ അറേബ്യ ന്യൂസ് ചാനലാണ് അബു സിന്റെ മോചനം റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ ചാറ്റിംഗിലൂടെയാണ് 19കാരനായ അബു സിന്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയനായത്. അമേരിക്കക്കാരിയായ ക്രിസ്റ്റീന ക്രോക്കറ്റ് എന്ന കൌമാരക്കാരിയുമായുള്ള ചാറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ ആളെക്കൂട്ടിയിരുന്നു. ഇംഗ്ലീഷ് അറിയാത്ത അബുവും അറബി അറിയാത്ത ക്രിസ്റ്റീനയും തമ്മിലുള്ള ചാറ്റിംഗ് ആണ് വൈറലായത്.

സൌദിയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് സെപ്തംബറില്‍ അബുസിനെ അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതുകണ്ടത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചാനലുകളിലും അബു സിന്‍ താരമായി. പിന്നീട് മറ്റ് പെണ്‍കുട്ടികളുമായുള്ള അബു സിന്റെ ചാറ്റിംഗ് വീഡിയോയും പ്രചരിച്ചിരുന്നു.

TAGS :

Next Story