Quantcast

ഗള്‍ഫില്‍ ഈസ്റ്റര്‍ ആഘോഷം

MediaOne Logo

Sithara

  • Published:

    19 May 2018 1:38 PM GMT

പ്രത്യാശയുടെയും പുനരുത്ഥാനത്തി​ന്‍റെയും സന്ദേശം പകർന്നു നൽകുന്ന ഈസ്റ്ററിന്‍റെ ഭാഗമായി ഗൾഫ്​ രാജ്യങ്ങളിലെ ദേവാലയങ്ങളിലെല്ലാം പ്രത്യേക ശുശ്രൂഷകൾ നടന്നു

പീഡാനുഭവ വാരാചരണത്തിന്​ സമാപനം കുറിച്ച്​ ഗള്‍ഫില്‍ ക്രൈസ്തവർ ​ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. പ്രത്യാശയുടെയും പുനരുത്ഥാനത്തി​ന്‍റെയും സന്ദേശം പകർന്നു നൽകുന്ന ഈസ്റ്ററിന്‍റെ ഭാഗമായി ഗൾഫ്​ രാജ്യങ്ങളിലെ ദേവാലയങ്ങളിലെല്ലാം പ്രത്യേക ശുശ്രൂഷകൾ നടന്നു. ശനിയാഴ്​ച രാത്രിയും ഞായറാഴ്​ച രാവിലെയുമായാണ്​ ആരാധനാ കർമങ്ങൾ നടന്നത്​.

മസ്​കത്തിൽ ഒാർത്തഡോക്​സ്​, മാർത്തോമാ, യാക്കോബായ ദേവാലയങ്ങളിൽ ശനിയാഴ്​ച രാത്രി ഈസ്​റ്റർ ശുശ്രൂഷകൾ നടന്നു. കാത്തലിക്​ ദേവാലയത്തിൽ ഞായറാഴ്​ച രാവിലെയാണ്​ ആരാധനാ കർമങ്ങൾ നടന്നത്​. 50​ നോമ്പാചാരണത്തി​ന്‍റെ സമാപനം കൂടിയാണ്​ ഈസ്​റ്റർ. കുരിശുമരണത്തിന്​ ശേഷം യേശു ഉയിർത്തെഴുന്നേറ്റുവെന്ന്​ വിശ്വസിക്കപ്പെടുന്ന ഈസ്​റ്റർ പ്രത്യാശയുടെയും പുനരുത്ഥാനത്തിന്‍റെയും സന്ദേശമാണ്​ നൽകുന്നത്​.

റൂവി, ഗാലാ, സോഹാർ, സലാലാ എന്നിവിടങ്ങളിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും ഭക്തിനിർഭരമായ ശുശ്രൂഷകൾ നടന്നു. എല്ലാ ദേവാലയങ്ങളിലും വിശ്വാസികളുടെ അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഇന്ന്​ പ്രവൃത്തി ദിവസമായതിനാൽ വീടുകളിലെ ആഘോഷങ്ങൾ വൈകുന്നേരം നടത്താനുള്ള ഒരുക്കത്തിലാണ്​ ക്രൈസ്തവർ. ഈസ്റ്ററിന്‍റെ ഭാഗമായി കേക്ക്​ വിപണിയും സജീവമായി.

TAGS :

Next Story