Quantcast

വേനല്‍ ചൂടില്‍ വെന്തുരുകി ഗള്‍ഫ് രാജ്യങ്ങള്‍

MediaOne Logo

Jaisy

  • Published:

    20 May 2018 12:05 PM GMT

വേനല്‍ ചൂടില്‍ വെന്തുരുകി ഗള്‍ഫ് രാജ്യങ്ങള്‍
X

വേനല്‍ ചൂടില്‍ വെന്തുരുകി ഗള്‍ഫ് രാജ്യങ്ങള്‍

48 ഡിഗ്രി സെല്‍ഷ്യസാണ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തില്‍ രേഖപ്പെടുത്തിയ താപനില

വേനല്‍ ചൂടില്‍ വെന്തുരുകുകയാണ് കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. 48 ഡിഗ്രി സെല്‍ഷ്യസാണ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തില്‍ രേഖപ്പെടുത്തിയ താപനില . വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മരുഭൂമിയില്‍ താമസിക്കുന്ന ആട്ടിടയന്മാര്‍ക്കാണ് വേനല്‍ചൂട് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്

തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം മാത്രമാണ് വേനല്‍ക്കാലത്ത് പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തെല്ലൊരാശ്വാസം എന്നാല്‍ ഈ ആനുകൂല്യം പോലും ലഭിക്കാത്ത ഒരു കൂട്ടരുണ്ടിവിടെ . വിജനമായ മരുഭൂമിയില്‍ വെയിലും ചുടുക്കാറ്റും സഹിച്ചു പണിയെടുക്കുക എന്നതാണ് ഇവരുടെ നിയോഗം. മുറിയിലും വാഹനത്തിലും ശീതീകരണ സംവിധാനങ്ങള്‍ ഉള്ളവര്‍ പോലും ഉച്ചവെയിലിനെ പഴി പറയുമ്പോള്‍ വൈദ്യുതി പോലുമില്ലത്ത തമ്പുകളില്‍ കഴിയുന്ന ഇടയജോലിക്കാരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ!

ആത്മീയത മൂത്ത് ആട് മേക്കാന്‍ പുറപ്പെട്ടവരല്ല ഇവര്‍. ഏതെങ്കിലും വിശ്വാസപ്രമാണങ്ങളുടെ പേരില്‍ നാടും വീടും ഉപേക്ഷിച്ചവരുമല്ല. വിസ ഏജന്റുമാരുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചു എന്നതുമാത്രമാണ് ഇവരുടെ തെറ്റ് നല്ലൊരു ജോലിയും ഗള്‍ഫ്പണവും സ്വപ്നം തന്നെയാണ് ഇവരും വിമാനം കയറിയത് എങ്കിലും എത്തിപ്പെട്ട ജീവിതയാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചു പോകാതെ വിധിയോട് പൊരുത്തപ്പെട്ടു കാലം കഴിക്കുകയാണ് ഈ പാവം മനുഷ്യര്‍ .

TAGS :

Next Story