Quantcast

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതല്‍

MediaOne Logo

Khasida

  • Published:

    20 May 2018 12:45 AM GMT

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതല്‍
X

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതല്‍

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര്‍ പങ്കെടുക്കും

ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും. 1982 ചെറിയ രീതിയില്‍ തുടങ്ങിയ പുസ്തകമേളയുടെ 35ാമത് പതിപ്പാണ് ഇത്തവണ. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര്‍ പങ്കെടുക്കുന്ന 11 ദിവസത്തെ മേളയില്‍ 15 ലക്ഷം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി ഉണ്ടാവുകയെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി ചൊവ്വാഴ്ച ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വായിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷാര്‍ജ എക്സ്പോ സെന്‍റര്‍ പൂര്‍ണമായും നവംബര്‍ രണ്ടു മുതല്‍ 12 വരെ പുസ്കതകങ്ങളും വായനാപ്രേമികളും കൈയ്യക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്യം. അറബ് സംസ്കാരത്തിനും സാഹിത്യത്തിനും ഊന്നല്‍ നല്‍കുമെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും മേളക്കത്തെും.

ഏറ്റവും കൂടുതല്‍ പ്രസാധകര്‍ യു.എ.ഇയില്‍ നിന്ന് തന്നെയായിരിക്കും -205 എണ്ണം. രണ്ടാം സ്ഥാനത്ത് ഈജിപ്തായിരിക്കും. 163 പ്രസാധകര്‍. 110 പ്രസാധകരുമായി ഇന്ത്യയും ലബനനുമാണ് മൂന്നാം സ്ഥാനത്ത്. യു.കെ, സിറിയ, യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പ്രസാധകര്‍ എത്തിച്ചേരുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ അമെരി പറഞ്ഞു. കേരളത്തില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍, മുകേഷ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മേളക്കെത്തും.

മേളയുമായി ബന്ധപ്പെട്ട് 1400 ല്‍ ഏറെ കലാ, വിനോദ, ഉല്ലാസ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

TAGS :

Next Story