ദുബൈയിലെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വനിതക്ക് അടിയന്തര വിസ

ദുബൈയിലെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വനിതക്ക് അടിയന്തര വിസ
വെള്ളിയാഴ്ച ഇന്ത്യയിലെ യു എ ഇ എംബസി അവധിയായിരിക്കെയാണ് മന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് വിസ ലഭ്യമാക്കിയത്
ഗുരുതരാവസ്ഥയില്‍ ദുബൈയിലെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വനിതക്ക് അടിയന്തര വിസ ലഭ്യമാക്കി കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ഇടപെടല്‍. വെള്ളിയാഴ്ച ഇന്ത്യയിലെ യു എ ഇ എംബസി അവധിയായിരിക്കെയാണ് മന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് വിസ ലഭ്യമാക്കിയത്.
പക്ഷാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ അടിയന്തര വിസ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗരിമ എന്ന വീട്ടമ്മയാണ് കേന്ദ്ര മന്ത്രിക്ക് ട്വീറ്ററില്‍ സന്ദേശമയച്ചത്. നൂറുകണക്കിന് പേര്‍ ഈ സന്ദേശം റീട്വീറ്റ് ചെയ്തതോടെ കേന്ദ്ര മന്ത്രി പ്രശ്നത്തില്‍ ഇടപെട്ട് മറുപടി നല്‍കി. ഗരിമയുടെ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഇടപെടാന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുലിനെ ചുമതലപ്പെടുത്തി. അടിയന്തര വിസക്ക് അപേക്ഷനല്‍കിയെങ്കിലും വെള്ളിയാഴ്ച യുഎഇ എംബസി അവധിയായതിനാല്‍ വിസ കിട്ടുമോ എന്ന ആശങ്ക ട്വിറ്റില്‍ പങ്കുവെച്ചു. ഇതോടെ സുഷമ സ്വരാജ് തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് ഉടന്‍ വിസ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചുവെന്ന് ഗരിമ പറയുന്നു. ഇടപെടലിന് നന്ദി അറിയിച്ച അവര്‍ വെള്ളിയാഴ്ച രാത്രി തന്നെ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ദുബൈയിലേക്ക് തിരിക്കുകയാണെന്നും അറിയിച്ചു.
Adjust Story Font
16

