Quantcast

നദികള്‍ക്കെതിരായ കയ്യേറ്റം ക്രിമിനല്‍ കുറ്റമായി കണക്കാക്കണം

MediaOne Logo

Jaisy

  • Published:

    20 May 2018 4:26 PM IST

നദികള്‍ക്കെതിരായ കയ്യേറ്റം ക്രിമിനല്‍ കുറ്റമായി കണക്കാക്കണം
X

നദികള്‍ക്കെതിരായ കയ്യേറ്റം ക്രിമിനല്‍ കുറ്റമായി കണക്കാക്കണം

ചാലിയാര്‍ പുഴയുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട് ചാലിയാര്‍ ദോഹയാണ് പ്രവാസലോകത്ത് ചര്‍ച്ചാസദസ് സംഘടിപ്പിച്ചത്

നദികള്‍ക്കെതിരായ കയ്യേറ്റവും നശീകരണ പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ദോഹയില്‍ നടന്ന പരിസ്ഥിതി സെമിനാര്‍ ആവശ്യപ്പെട്ടു. ചാലിയാര്‍ പുഴയുടെ നിറം മാറ്റവുമായി ബചാലിയാര്‍ പുഴയുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട് ചാലിയാര്‍ ദോഹയാണ് പ്രവാസലോകത്ത് ചര്‍ച്ചാസദസ് സംഘടിപ്പിച്ചത്ന്ധപ്പെട്ട് ചാലിയാര്‍ ദോഹയാണ് പ്രവാസ ലോകത്ത് ചര്‍ച്ചാസദസ് സംഘടിപ്പിച്ചത് .

നദികള്‍ നശിക്കരുത് നിറം മാറുന്ന ചാലിയാറും എന്ന തലക്കെട്ടിലാണ് ചാലിയാര്‍ ദോഹ ഖത്തറില്‍ ചര്‍ച്ചാ സംഗമം നടത്തിയത്. ഐ സി സി മുംബൈ ഹാളില്‍ നടന്ന പരിപാടി ഐ സി സി പ്രസിഡന്റ് മിലന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ഗിരീഷ് കുമാര്‍ ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ബാബുരാജ് , ചാലിയാര്‍ ദോഹ രക്ഷാധികാരി സിദ്ധീഖ് പുറായില്‍ തുടങ്ങിയവരും അതിഥികളായെത്തി. ലോകത്തുടനീളം നദികള്‍ നശിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ നദികള്‍ക്ക് വ്യക്തിത്വ പദവി നല്‍കണമെന്നും നദീ കയ്യേറ്റവും നശീകരണ പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ കുറ്റമായി കണക്കാക്കി ശിക്ഷിക്കപ്പെടണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഏറ്റവും ഒഴുക്കുള്ള നദിയെ തടഞ്ഞു നിര്‍ത്തിയതും പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമാണ് നിലവിലെ ഭീഷണിയെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചാലിയാര്‍ ദോഹ ഭാരവാഹികള്‍ക്കു പുറമെ ദോഹയിലെ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു.

TAGS :

Next Story