Quantcast

ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി

MediaOne Logo

admin

  • Published:

    20 May 2018 3:25 PM IST

ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി
X

ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി

നിയമം പാലിക്കാതിരുന്ന കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു. മന്‍സൂറയില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടനിര്‍മാണ സ്ഥലത്താണ് നിയമലംഘനം പിടികൂടിയത്.

ഖത്തറില്‍ തൊഴില്‍സ്ഥലത്തെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യദിവസം തന്നെ നിയമലംഘനങ്ങള്‍ പിടികൂടി. നിയമം പാലിക്കാതിരുന്ന കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു. മന്‍സൂറയില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടനിര്‍മാണ സ്ഥലത്താണ് നിയമലംഘനം പിടികൂടിയത്.

വേനല്‍ ചൂട് കനത്തതോടെ ഇന്നലെ മുതലാണ് ഖത്തറില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിലായത് . ആദ്യദിനം തന്നെ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ പിടികൂടുകയും ചെയ്തു . മന്‍സൂറയില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടനിര്‍മാണ സ്ഥലത്ത്‌ ഉച്ചവിശ്രമ സമയമായ 11.30നും മൂന്ന് മണിക്കുമിടയില്‍ തൊഴിലാളികളെ പുറത്ത് ജോലി ചെയ്യിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഇതേ രീതിയില്‍ സമീപപ്രദേശത്തെ തൊഴില്‍സ്ഥലത്തും നിയമലംഘനം പിടികൂടിയിട്ടുണ്ട്. മറ്റൊരു തൊഴില്‍ സ്ഥലത്ത് ഉച്ചവിശ്രമസമയത്ത് തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്ന സൂപ്പര്‍വൈസറെയും പരിശോധകര്‍ പിടികൂടി. മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലംഘിച്ച കമ്പനിക്കെതിരെ വലിയ പിഴയടക്കം കടുത്ത നടപടികളുണ്ടാകും. തൊഴില്‍ സ്ഥലത്ത് മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന തൊഴിലാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

TAGS :

Next Story