Quantcast

കുവൈത്തില്‍ ഇന്ത്യക്കാരായ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

MediaOne Logo

Sithara

  • Published:

    22 May 2018 9:07 AM GMT

കുവൈത്തില്‍ ഇന്ത്യക്കാരായ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു
X

കുവൈത്തില്‍ ഇന്ത്യക്കാരായ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

ഇന്ത്യക്കു പുറമെ ഫിലിപ്പീന്‍, ശ്രീലങ്ക എന്നീ രാജ്യക്കാരാണ് രാജ്യക്കാരാണ് ഗാർഹിക മേഖലയിൽ കൂടുതലും ജോലി ചെയ്യുന്നത്

കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഇന്ത്യക്കാരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു. ഇന്ത്യക്കു പുറമെ ഫിലിപ്പീന്‍, ശ്രീലങ്ക എന്നീ രാജ്യക്കാരാണ് രാജ്യക്കാരാണ് ഗാർഹിക മേഖലയിൽ കൂടുതലും ജോലി ചെയ്യുന്നത്. താമസ നിയമ ലംഘകരിൽ ഏറെയും ഗാർഹിക മേഖലയിൽ നിന്നെന്നും അധികൃതർ അറിയിച്ചു.

പുതിയ ഗാര്‍ഹികത്തൊഴിലാളി നിയമത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ
ആഭ്യന്തര മന്ത്രാലയത്തിലെ റസിഡന്‍ഷ്യല്‍കാര്യ വകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ മഅ്റഫിയാണ് കണക്കുകൾ അവതരിപ്പിച്ചത് . നിലവിൽ ഗാര്‍ഹിക മേഖലയില്‍ 6,61,414 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 3,99025 പേര്‍ പുരുഷന്മാരും 3,61389 പേര്‍ സ്ത്രീകളുമാണ്. പുരുഷന്മാരിലധികവും ഡ്രൈവര്‍മാരാണ്. പാചകം, കിടപ്പുരോഗികളെ പരിചരിക്കല്‍, കുട്ടികളെ നോക്കല്‍ തുടങ്ങിയ ജോലികളിലാണ് സ്ത്രീകള്‍ ഏറെയും. 3,00,024 ആണ് ഗാർഹിക മേഖലയിലെ ഇന്ത്യക്കാരുടെ എണ്ണം. 1,56910 പേരുമായി ഫിലിപ്പീന്‍ വംശജരാണ് ഇകൂട്ടത്തിൽ രണ്ടാമത്. 74,044 പേരുമായി ശ്രീലങ്കക്കാർ മൂന്നാം സ്ഥാനത്താണ്.

രാജ്യത്താകമാനം 1,15963 വിദേശികള്‍ ഇഖാമ നിയമങ്ങൾ ലംഘിച്ചു കഴിയുന്നുണ്ടെന്നും ഇതിൽ 62,882 പേരും ഗാർഹിക മേഖലയിൽ നിന്നാണെന്നും കുടിയേറ്റ വകുപ്പ് മേധാവി സൂചിപ്പിച്ചു . 48,882 സ്ത്രീകളും 14,000 പുരുഷന്മാരും ആണ് സ്വദേശി വീടുകളിലേക്ക് ജോലിക്കായി വരികയും പിന്നീട് ഒളിച്ചോടിയും മറ്റും ഇഖാമ ലംഘകരായി മാറിയതു ഇവരിൽ 47,884 പേർക്കെതിരെ സ്‌പോൺസർമാർ നൽകിയ ഒളിച്ചോട്ട പരാതി നിലവിലുണ്ടെന്നും തലാൽ അൽ മറാഫി അറിയിച്ചു .

TAGS :

Next Story