Quantcast

ഹോങ്കോങിലെ വ്യാപാരമേളകളില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക സൌകര്യം

MediaOne Logo

Jaisy

  • Published:

    22 May 2018 9:01 AM GMT

ഹോങ്കോങിലെ വ്യാപാരമേളകളില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക സൌകര്യം
X

ഹോങ്കോങിലെ വ്യാപാരമേളകളില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക സൌകര്യം

അടുത്ത മൂന്ന് മാസത്തിനിടെ നടക്കുന്ന പത്ത് വ്യാപാരമേളകള്‍ ഗള്‍ഫിലെ നിക്ഷേപകര്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ഹോങ്കോങിലെ വ്യാപാരമേളകളില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വ്യാപാരികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ഹോങ്കോങ് വ്യാപാര വികസന കൌൺസിൽ അറിയിച്ചു. അടുത്ത മൂന്ന് മാസത്തിനിടെ നടക്കുന്ന പത്ത് വ്യാപാരമേളകള്‍ ഗള്‍ഫിലെ നിക്ഷേപകര്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെപ്റ്റംബർ, ഒക്ടോബര്‍, നവംബർ മാസങ്ങളിൽ ഹോങ്കോങ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പത്തോളം അന്താരാഷ്‌ട്ര വ്യാപാര മേളകളിലാണ് ഗൾഫ് മേഖലയിലെ വ്യാപാരികൾക്ക് വിപുലമായ സംവിധാനങ്ങൾ ഒരുക്കുകയെന്ന് ഹോങ്കോങ് വ്യാപാര വികസന കൌൺസിൽ പ്രതിനിധികള്‍ പറഞ്ഞു, ഫാഷൻ, ലൈഫ്സ്റ്റൈൽ , ഇലക്ട്രോണിക്സ്, വാച്ച് ആൻഡ് ക്ലോക്ക്, ഹാർഡ് വെയർ തുടങ്ങിയ വ്യാപാര മേഖലകളിലാണ് ഹോങ്കോങ് രാജ്യാന്തര മേളകൾ ഒരുക്കുന്നത്. ഹോങ്കോങ്ങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഓരോ വർഷവും 30ൽ പരം വ്യാപാര മേളകളാണ് സംഘടിപ്പിക്കുന്നത്. സെപ്തംബർ ഏഴ് മുതൽ പത്ത് വരെ സെന്റർ സ്റ്റേജ് എന്ന പേരിൽ അന്താരാഷ്ട്ര ഫാഷൻ പ്രദർശനവും അരങ്ങേറുമെന്നും എച്ച്.കെ.ടി.ഡി.സി മിഡിൽ ഈസ്റ്റ് ഡെപ്പ്യുട്ടി ഡയറക്ടർ അബ്ദുൽ അസീസ് നാസർ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യന്‍ വിപണിയില്‍ ഈ മേളകള്‍ പലതും നിര്‍ണായകമാണ്. അറബ് നാടുകളും ഹോങ്കോങും തമ്മിലെ വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ കൂടിയാണ് വ്യാപാരികള്‍ക്ക് വിപുലമായ സൗകര്യമൊരുക്കുന്നതെന്ന് ഹോങ്കോങ് പ്രതിനിധികള്‍ പറഞ്ഞു.

TAGS :

Next Story