Quantcast

അലപ്പോ; അടിയന്തിര അറബ് ലീഗ് യോഗം

MediaOne Logo

Ubaid

  • Published:

    23 May 2018 12:24 AM IST

അലപ്പോ; അടിയന്തിര അറബ് ലീഗ് യോഗം
X

അലപ്പോ; അടിയന്തിര അറബ് ലീഗ് യോഗം

സിറിയന്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങള്‍ നിശബ്ധത വെടിയണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശെശഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ആവശ്യപ്പെട്ടു

സിറിയയിലെ ആലപ്പോ നരമേധത്തെ മുന്‍‍ നിര്‍ത്തിയുള്ള അടിയന്തിര അറബ് ലീഗ് യോഗം ഇന്ന് നടത്താന്‍ തീരുമാനിച്ചതായി അറബ് ലീഗ് വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറബ് ലീഗ് തീരുമാനം. സിറിയയിലെ രക്തരൂക്ഷിത ആക്രമണം ലോകമനസ്സാക്ഷിക്കു മുമ്പിലെത്തിക്കാനായി ഖത്തര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണക്കുകയായിരുന്നു. അതിനിടെ സിറിയന്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങള്‍ നിശബ്ധത വെടിയണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശെശഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിറയയില്‍ നടക്കുന്ന ലോക മനസ്സക്ഷിക്ക് നിരക്കാത്ത അതിക്രമമാണ്. ഇതിനെതിരില്‍ ശബ്ദിക്കാന്‍ എല്ലാവും സന്നദ്ധരാകണമെന്ന് അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

TAGS :

Next Story