ഖത്തറിലെ ഇന്‍ഡിപെന്‍ഡന്റ് സ്കൂളുകളുടെ പ്രവര്‍ത്തന സമയം മാറും

ഖത്തറിലെ ഇന്‍ഡിപെന്‍ഡന്റ് സ്കൂളുകളുടെ പ്രവര്‍ത്തന സമയം മാറും
ഖത്തറിലെ ഇന്‍ഡിപെന്‍ഡന്റ് സ്കൂളുകള്‍ക്ക് മെയ് 15 മുതല്‍ പുതിയ സമയക്രമം പാലിക്കാന്‍ നിര്‍ദേശം.
ഖത്തറിലെ ഇന്‍ഡിപെന്‍ഡന്റ് സ്കൂളുകള്‍ക്ക് മെയ് 15 മുതല്‍ പുതിയ സമയക്രമം പാലിക്കാന്‍ നിര്‍ദേശം. നിലവിലെ പ്രവര്‍ത്തന സമയത്തില്‍ മാറ്റംവരുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഖത്തറിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍കാര്യ വകുപ്പാണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതുപ്രകാരം എല്ലാ ഇന്‍ഡിപെന്‍ഡന്റ് സ്കൂളുകളിലെയും കെജി ക്ലാസുകള്‍ രാവിലെ 11.10 നും പ്രൈമറി സ്കൂളുകള്‍ 11.45നും പ്രിപ്പറേറ്ററി, സെക്കണ്ടറി സ്കൂളുകള്‍ 12.35നും അവസാനിപ്പിക്കണം. തിരക്കേറിയ സമയങ്ങളിലെ ഗതാഗത കുരുക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സമയക്രമം നടപ്പാക്കുന്നതെന്ന് മന്ത്രാലയം അധികൃതര്‍ വിശദീകരിച്ചു.
സ്കൂളുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായിരിക്കും. കുട്ടികള്‍ക്ക് നേരത്തെ വീട്ടിലെത്തുന്നതിനും വര്‍ഷാന്ത്യ പരീക്ഷക്ക് തയ്യാറെടുക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ സര്‍ക്കാര്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. സാധാരണഗതിയില്‍ ഇന്‍ഡിപെന്‍ഡന്റ് സ്കൂളുകളിലെ ക്ലാസുകള്‍ ഉച്ചക്ക് ഒന്നിനാണ് അവസാനിക്കുന്നത്. സ്കൂള്‍ സമയം കുറക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
ഖത്തറിലെ ചൂടേറിയ കാലാവസ്ഥ കണക്കിലെടുത്ത് സ്കൂള്‍ സമയം കുറക്കണമെന്ന് നിരവധി രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സ്കൂള്‍ സമയം കുറക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ വീടുകളിലത്തൊനാകുമെന്നും വിശ്രമത്തിനും മറ്റും കൂടുതല്‍ സമയം ലഭിക്കുമെന്നുമായിരുന്നു രക്ഷിതാക്കളുടെ വാദം.
Adjust Story Font
16

