ഖത്തര്‍ പ്രതിസന്ധി; ഐക്യരാഷ്ട്ര സംഘടന ഇടപെടുന്നു

ഖത്തര്‍ പ്രതിസന്ധി; ഐക്യരാഷ്ട്ര സംഘടന ഇടപെടുന്നു
ഐക്യരാഷ്ട്ര സഭക്ക് കീഴിലെ വിവിധ സംഘടനകളും യു.എ.ഇയും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ വിഷയമായി
ഗൾഫ് പ്രതിസന്ധി പരിഹാര ശ്രമങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയും ഇടപെടുന്നു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ ഫോണിൽ വിളിച്ച് സംസാരിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങൾ, മേഖലയുടെ സുരക്ഷിതത്വത്തിനും സുസ്ഥിരതക്കുമുള്ള പ്രയത്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ വിവിധ സംഘടനകളും യു.എ.ഇയും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ വിഷയമായി.
ഖത്തറിനെതിരായ ഉപരോധം പതിമൂവ്വായിരത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ അകന്ന് കഴിയേണ്ടി വന്നത്, യാത്ര തടസ്സപ്പെടുക, വിദ്യാഭ്യാസത്തിനും, ജോലിക്കും തടസ്സം നേരിടുക, അഭിപ്രായസ്വാതന്ത്യം ഹനിക്കപ്പെടുക തുടങ്ങിയ മനുഷ്യാവകാശ നിയമലംഘനങ്ങളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. പതിമൂവ്വായിരത്തി മുന്നൂറ്റി പതിനാല് പേരെ ഉപരോധം നേരിട്ട് ബാധിച്ചതായി പ്രാദേശിക പത്രമായ അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16

