ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൌദി അനുകൂലരാജ്യങ്ങള്‍

ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൌദി അനുകൂലരാജ്യങ്ങള്‍
ജി.സി.സി കൂട്ടായ്മയിൽ നിന്ന് ഖത്തറിനെ പുറംതള്ളുന്ന തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന
പതിമൂന്നിന ഉപാധികൾ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൌദി അനുകൂലരാജ്യങ്ങള്‍. ഇതിനിടയില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ കൂടുതൽ ഉപരോധ നടപടികൾ സ്വീകരിക്കാൻ സൗദി അനുകൂല രാജ്യങ്ങൾ നീക്കമാരംഭിച്ചു. ജി.സി.സി കൂട്ടായ്മയിൽ നിന്ന് ഖത്തറിനെ പുറന്തള്ളുന്ന തീരുമാനവും ഉണ്ടായേക്കുമെന്നാണ് സൂചന. സൗദി അനുകൂല രാജ്യങ്ങൾ നേരത്തെ മുന്നോട്ടുവെച്ച് പത്തു ദിവസത്തെ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് 48 മണിക്കൂര്‍ കൂടി നീട്ടിയത്.

അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാൻ ബന്ധം പരിമിതപ്പെടുത്തുക, തുർക്കിക്ക് സൈനിക കേന്ദ്രം അനുവദിക്കാനുള്ള നീക്കം പിൻവലിക്കുക, തീവ്രവാദ ഘടകങ്ങളെ നിരാകരിക്കുക തുടങ്ങി പതിമൂന്നിന ഉപാധികളായിരുന്നു ജൂൺ 23ന്കുവൈത്ത് അമീർ മുഖേന ഖത്തറിന് കൈമാറിയത്.
അയഥാർഥ കാര്യങ്ങൾ ഉന്നയിച്ച് തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഉപാധികളെന്ന് ഖത്തർ ആരോപിച്ചിരുന്നു. ഉപരോധ സമാനമായ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി ഇറാൻ, തുർക്കി രാജ്യങ്ങളുമായി കൂടുതൽ സഹകരിക്കാനും ഖത്തർ തീരുമാനിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾ ആവശ്യമായി വന്നിരിക്കുകയാണെന്ന് സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കുന്നു.

ജി.സി.സി നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് ഖത്തറിനെ മാറ്റി നിർത്തുന്ന തീരുമാനം കൈക്കൊള്ളാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ മറ്റു നിലക്കുള്ള സാമ്പത്തിക ഉപരോധങ്ങൾ എന്തായിരിക്കും എന്ന കാര്യം ഇനിയും വ്യക്തമല്ല. അനുകൂല രാജ്യങ്ങളോട് ഖത്തറുമായി അകലം പാലിക്കാൻ ആവശ്യപ്പെടുന്നത്നടപടികളിൽ ഒന്നായിരിക്കുമെന്ന് യു.എ.ഇയുടെ റഷ്യൻ സ്ഥാനപതി വ്യക്തമാക്കിയിരുന്നു.
പ്രശ്നപരിഹാരത്തിന് ചർച്ച തുടരാൻ തയാറാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനി അറിയിച്ചു. എന്നാൽ സൗദി അനുകൂല രാജ്യങ്ങൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

