Quantcast

റോ​ഹി​ങ്ക്യ​ൻ ജ​ന​ത​ക്ക് വീണ്ടും ഖത്തറിന്റെ സഹായം

MediaOne Logo

Jaisy

  • Published:

    23 May 2018 11:55 AM GMT

റോ​ഹി​ങ്ക്യ​ൻ ജ​ന​ത​ക്ക് വീണ്ടും ഖത്തറിന്റെ സഹായം
X

റോ​ഹി​ങ്ക്യ​ൻ ജ​ന​ത​ക്ക് വീണ്ടും ഖത്തറിന്റെ സഹായം

ഖ​ത്ത​ർ ചാ​രി​റ്റി യു.​എ​ൻ.​എ​ച്ച്.​സി.​ആ​റി​ന്​ 73 ല​ക്ഷം റി​യാ​ൽ ന​ൽ​കും

റോ​ഹി​ങ്ക്യ​ൻ ജ​ന​ത​ക്ക് വീണ്ടും ഖത്തറിന്റെ സഹായം . ഖ​ത്ത​ർ ചാ​രി​റ്റി യു.​എ​ൻ.​എ​ച്ച്.​സി.​ആ​റി​ന്​ 73 ല​ക്ഷം റി​യാ​ൽ ന​ൽ​കും. 1.7 കോ​ടി ഡോ​ള​ർ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ ഷെ​ൽ​ട്ട​ർ പ​ദ്ധ​തി​യി​ലേ​ക്കാ​ണ്​ ഖ​ത്ത​ർ ചാ​രി​റ്റി ന​ൽ​കു​ന്ന തു​ക വി​നി​യോ​ഗി​ക്കു​ക. മ്യാ​ന്മ​റി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന റോ​ഹി​ങ്ക്യ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ ഖ​ത്ത​ർ ചാ​രി​റ്റി​യും യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​ ഹൈ​ക്ക​മീ​ഷ​ണ​ർ ഫോ​ർ റ​ഫ്യൂ​ജീ​സും കൈ​കോ​ർ​ക്കു​ന്നു. യു.​എ​ൻ.​എ​ച്ച്.​സി.​ആ​റി​ന്റെ ഹോ​ഹി​ങ്ക്യ​ൻ സ​ഹാ​യ​ഫ​ണ്ടി​ലേ​ക്ക്​ 20 ലക്ഷം ഡോളറിന് തുല്ല്യമായി 73 ല​ക്ഷം റി​യാ​ലാ​ണ്​ ഖ​ത്ത​ർ ചാ​രി​റ്റി ന​ൽ​കു​ക.

ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഖ​ത്ത​ർ ചാ​രി​റ്റി സി.​ഇ.​ഒ യു​സു​ഫ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ കു​വാ​രി​യും യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ മേ​ഖ​ല പ്ര​തി​നി​ധി ഇം​റാ​ൻ റി​ദ​യും ഒ​പ്പു​വെ​ച്ചു. 1.7 കോ​ടി ഡോ​ള​ർ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ ഷെ​ൽ​ട്ട​ർ പ​ദ്ധ​തി​യി​ലേ​ക്കാ​ണ്​ ഖ​ത്ത​ർ ചാ​രി​റ്റി ന​ൽ​കു​ന്ന തു​ക വി​നി​യോ​ഗി​ക്കു​ക. 1,360 ഹൗ​സി​ങ്​ യൂ​നി​റ്റു​ക​ൾ, ര​ണ്ട്​ വി​വി​ധോ​ദ്ദേ​ശ്യ കെ​ട്ടി​ട​ങ്ങ​ൾ, 11 ക്ലി​നി​ക്കു​ക​ൾ, 115 കി​ച്ച​ണു​ക​ൾ, 18 സ്​​റ്റോ​റു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ്​ പ​ദ്ധ​തി. ഖ​ത്ത​ർ ചാ​രി​റ്റി ന​ൽ​കു​ന്ന​തി​ൽ 10 ല​ക്ഷം ഡോ​ള​ർ ഹൗ​സി​ങ്​ യൂ​നി​റ്റു​ക​ളു​ടെ​യും 10 ല​ക്ഷം ഡോ​ള​ർ കി​ച്ച​ണു​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​നാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. ഇ​തു​വ​ഴി 10,000 ഒാ​ളം അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത താ​മ​സ​മൊ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 2012ൽ ​റോ​ഹി​ങ്ക്യ​ൻ ജ​ന​ത സ​മാ​ന​മാ​യ രീ​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​പ്പോ​ഴും ഖ​ത്ത​ർ ചാ​രി​റ്റി 11 ല​ക്ഷം റി​യാ​ൽ യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ വ​ഴി ന​ൽ​കി​യി​രു​ന്നു.

TAGS :

Next Story