Quantcast

ഗൾഫ്​ പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവില്‍​; യാത്രാവിമാന പ്രശ്​നം അന്താരാഷ്​ട്ര സമിതിയിലേക്ക്

MediaOne Logo

Jaisy

  • Published:

    23 May 2018 6:21 AM GMT

ഗൾഫ്​ പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവില്‍​;  യാത്രാവിമാന പ്രശ്​നം അന്താരാഷ്​ട്ര സമിതിയിലേക്ക്
X

ഗൾഫ്​ പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവില്‍​; യാത്രാവിമാന പ്രശ്​നം അന്താരാഷ്​ട്ര സമിതിയിലേക്ക്

ഖത്തർ നടപടിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സമിതിക്ക്​ പരാതി നൽകാനുള്ള നീക്കത്തിലാണ്​ യു.എ.ഇ അധികൃതർ

ഏഴു മാസം പിന്നിട്ട ഗൾഫ്​ പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവിലേക്ക്​. യാത്രാവിമാനത്തെ ഖത്തർ സെനിക വിമാനങ്ങൾ പിന്തുടർന്നതായ യുഎഇ ആരോപണം ഭിന്നതക്ക്​ ആഴം വർധിപ്പിക്കുകയാണ്​. പ്രശ്നപരിഹാര നടപടികളും ഇതോടെ അനിശ്ചിതത്വത്തിലായി.

ഖത്തർ നടപടിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സമിതിക്ക്​ പരാതി നൽകാനുള്ള നീക്കത്തിലാണ്​ യു.എ.ഇ അധികൃതർ. നേരത്തെ യു.എ.ഇ ഉൾപ്പെടെയുള്ള നാല്​ രാജ്യങ്ങൾക്കെതിരെ ഉപരോധ സാഹചര്യം സൃഷ്ടിച്ചതിന്​ ഖത്തർ സമിതിക്ക്​ പരാതി നൽകിയതാണ്​. ഭിന്നത വർധിച്ചതോടെ കൂടുതൽ കടുത്ത നടപടികൾക്ക്​ ഇരുകൂട്ടരും തയാറെടുക്കുകയാണ്​. ഇത്​ ഗൾഫ്​ താൽപര്യങ്ങൾക്ക്​ വലിയ തോതിൽ തിരിച്ചടിയാകും.

ജി.സി.സി അംഗ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാൻ പല തലങ്ങളിൽ ചർച്ച നടന്നുവെങ്കിലും കാര്യമായ വിജയം നേടാനായില്ല. എങ്കിലും കുവൈത്തും ഒമാനും പ്രതീക്ഷ പൂർണമായും കൈവിട്ടിരുന്നില്ല. പുതിയ സംഭവവികാസത്തോടെ ഇരുവിഭാഗവും നിലപാട്​ കടുപ്പിക്കുകയാണ്​. സൗദിയും ബഹ്റൈനും ഖത്തർ നടപടിയെ രൂക്ഷമായി വിമർശിച്ച്​ യു.എ.ഇക്ക്​ പൂർണ പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്​.

ഡിസംബറിൽ കുവൈത്തിൽ ചേർന്ന ജി.സി.സി ഉച്ചകോടി പരാജയപ്പെ​ട്ടതോടെ ഗൾഫ്​ കൂട്ടായ്മയുടെ ഭാവി സംബന്ധിച്ച ആശങ്ക ശക്തമാണ്​. വ്യോമയാന തർക്കം എന്നതിലുപരി തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വെല്ലുവിളി എന്ന നിലക്കാണ്​​ പുതിയ സംഭവത്തെ ബന്ധപ്പെട്ടവർ നോക്കി കാണുന്നത്​.

TAGS :

Next Story