Quantcast

ദുബൈയിലെ പലചരക്ക് കടകള്‍ക്ക് ഏകീകൃത രൂപം

MediaOne Logo

Ubaid

  • Published:

    24 May 2018 4:14 AM IST

ദുബൈയിലെ പലചരക്ക് കടകള്‍ക്ക് ഏകീകൃത രൂപം
X

ദുബൈയിലെ പലചരക്ക് കടകള്‍ക്ക് ഏകീകൃത രൂപം

ഗ്രോസറി എന്ന് ഇംഗ്ലീഷിലും ബഖാല എന്ന് അറബിയിലും വായിക്കാവുന്ന വിധമായിരിക്കും പലചരക്ക് കടകളുടെ ബോര്‍ഡുകള്‍

ദുബൈയിലെ പലചരക്ക് കടകള്‍ രൂപം മാറുകയാണ്. എല്ലാ ഗ്രോസറി ഷോപ്പുകള്‍ക്കും ഇനി ഒരേ രൂപമായിരിക്കും. ദുബൈയിൽ ഗ്രോസറി നടത്തിപ്പുകാർ ഭൂരിപക്ഷവും മലയാളികളാണ്. നഗരസഭ നിർദേശിച്ച പ്രകാരം സ്ഥാപനം നവീകരിക്കാന്‍ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍. ദുബൈ നഗരത്തിലെ മുഴുവന്‍ പലചരക്കുകടകൾക്കും അഥവാ ഗ്രോസറികള്‍ക്കും ഇനി ഈ അടയാളമായിരിക്കും.

ഗ്രോസറി എന്ന് ഇംഗ്ലീഷിലും ബഖാല എന്ന് അറബിയിലും വായിക്കാവുന്ന വിധമായിരിക്കും പലചരക്ക് കടകളുടെ ബോര്‍ഡുകള്‍. ഇംഗ്ലീഷില്‍ ജിയും അറബിയില്‍ ബാഉം കലര്‍ന്ന ലോഗോ. മാറ്റം പുറത്തുമാത്രമല്ല അകത്തുമുണ്ട്. വൃത്തിയുള്ള ടൈലും ഇന്റീരിയറും വേണം. നിരീക്ഷണകാമറ നിര്‍ബന്ധം. സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക അറകള്‍ വേണം. പ്രാണികളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണം. ബാര്‍കോഡ് പഞ്ചിങ് ബില്ലിങ് സംവിധാനങ്ങള്‍ വേറെ. നഗരസഭയുടെ നിര്‍ദേശപ്രകാരം എല്ലാ ഗ്രോസറികളും ഇപ്പോള്‍ രൂപമാറ്റത്തിന്റെ തിരക്കിലാണ്. ഇതിന്റെ ചെലവ് പൂര്‍ണമായും നടത്തിപ്പുകാര്‍ തന്നെ വഹിക്കണം.

നേരത്തേ അബൂദബി എമിറേറ്റിലും ബഖാലകള്‍ ഇത്തരത്തില്‍ ഏകീകരിച്ചിരുന്നു. മലയാളി നിക്ഷേപകര്‍ക്ക് അല്‍പം സാന്പത്തിക ഞെരുക്കമുണ്ടാക്കുന്നുണ്ടെങ്കിലും അവരുടെ ചെറുകിട സ്ഥാപനങ്ങളും കാലത്തിനൊത്ത് മാറുകയാണ്.

Next Story