Quantcast

കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

MediaOne Logo

Muhsina

  • Published:

    24 May 2018 1:41 PM IST

കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
X

കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

കുവൈത്തിൽ അനധികൃത താമസക്കാർക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചു. പിഴയും ശിക്ഷയും കൂടാതെ രാജ്യം വിടുന്നതിനാണ് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണ്..

കുവൈത്തിൽ അനധികൃത താമസക്കാർക്ക്‌ പൊതുമാപ്പ് പ്രഖ്യാപിച്ചു. താമസ രേഖകൾ ഇല്ലാത്തവർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനും രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ച് രേഖകൾ ശരിയാക്കാന്‍ അവസരം നൽകുന്നതുമാണ് ഉത്തരവ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണ് ഇളവ് സമയം അനുവദിച്ചിരിക്കുന്നത്‌. എന്നാൽ സിവിൽ ക്രിമിനൽ കേസുകളിലോ സാമ്പത്തിക വ്യവഹാരങ്ങളിലോ ഉൾപ്പെട്ടവർക്ക് കേസ് നടപടികൾ പൂർത്തിയാക്കാതെ രാജ്യം വിടാൻ സാധിക്കില്ല. വിവിധ കാരണങ്ങളാൽ ഇഖാമ കാലാവധി കഴിഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമാകുന്നതാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

TAGS :

Next Story