സെപ്തംബര്‍ 11 ആക്രമണം; സൗദിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ല

സെപ്തംബര്‍ 11 ആക്രമണം; സൗദിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ല
യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്
സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തില്‍ സൗദിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് കോടതി വിധി. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ മുഖേന നല്‍കിയ പരാതിയിലാണ് കോടതി വിധി.
നിയമമനുസരിച്ച് പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രം തെളിവ് ഹാജറാക്കണമെന്ന വാദത്തെ തള്ളിയാത് കോടതി വിധി. തീവ്രവാദത്തിന് ഏതെങ്കിലും രാജ്യവുമായി പ്രത്യേക ബന്ധമില്ളെന്നില്ല. എന്നിരിക്കെ അല്‍ഖാഇദയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണത്തെ ഏതെങ്കിലും രാഷ്ട്രത്തിന് മേല്‍ ചുമത്തുന്നതിന് ന്യായമില്ല. പ്രശസ്ത അമേരിക്കന്‍ നിയമജ്ഞന്‍ മൈക്കിള്‍ ക്ളോഗാണ് സൗദിയെ പ്രതിരോധിക്കാന്‍ കോടതിയില്‍ ഹാജറായത്. സൗദിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്താനും അന്യായമായി പ്രതിചേര്‍ക്കാനുമുള്ള ശ്രമത്തെയാണ് കോടതി വിധി തകര്‍ത്തതെന്ന് സൗദിയിലെ പ്രമുഖ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി എന്നാണ് കോടതി വിധിയെ സെപ്തംബര്‍ 11 കേസിന്റെ വിദഗ്ദന്‍ കൂടിയായ സൗദി അഭിഭാഷകന്‍ കാതിബ് അശ്ശമ്മരി പറഞ്ഞത്. സെപ്തംബര്‍ 11 ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് ലോകത്തിന് നല്ല ബോധ്യമുള്ള സ്ഥിതിക്ക് സൗദിയെ പ്രതിചേര്‍ക്കാന്‍ ന്യായം അവശേഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷച്ചതായി വിധിപ്രസ്താവത്തില്‍ പറയുന്നു. സൗദിയുടെ നിരപരാധിത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയെ ദേശീയ, അന്തര്‍ദേശീയ വേദികള്‍ സ്വാഗതം ചെയ്തു.
Adjust Story Font
16

